അധികാര വികേന്ദ്രീകരണത്തിന് ശില പാകിയത് രാജീവ് ഗാന്ധി: ആര്യാടന്
മലപ്പുറം: അധികാര വികേന്ദ്രീകരണത്തിന് ഇന്ത്യയില്‍ ശിലപാകിയതു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയയാണെന്ന് ആര്യാടന് മുഹമ്മദ്. രാജീവ്ഗാന്ധി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്തു നടന്ന രാജീവ് അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കില' മുന്‍ഡയറക്ടര്‍ ഡോ. പി.പി ബാലനെ ചടങ്ങില്‍ ആദരിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദന് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. രാജീവ്ഗാന്ധി സെന്ററിന്റെ രാജീവ് യൂത്ത് അവാര്‍ഡ് റിയാസ് മുക്കോളിക്കു സമ്മാനിച്ചു. അഡ്വ. വി.വി പ്രകാശ് അധ്യക്ഷനായി. കരിയര്‍ഗൈഡന്‍സ് ക്ലാസ് നെഹ്റു യുവകേന്ദ്ര കോഡിനേറ്റര്‍ കെ. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. ശരത്ചന്ദ്ര കമ്മത്ത് ക്ലാസ് നയിച്ചു. കെ.അബൂബക്കര്‍, പി.സി വേലായുധന്‍കുട്ടി, ഇ. മുഹമ്മദ്കുഞ്ഞി, വി.എ കരീം, വീക്ഷണം മുഹമ്മദ്, പി.എ മജീദ്, പെരുമ്പള്ളി സെയ്ത്, വല്ലാഞ്ചിറ ഷൗക്കത്തലി, സമദ് മങ്കട, എം.കെ മൊഹസിന്‍, ഇ.പി മോയിന്‍കുട്ടി, കെ.എം ഗിരിജ, പി.ടി ജോര്‍ജ്, ഡോ. പി.പി ബാലന്, റിയാസ് മുക്കോളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."