തീരത്ത് ആഹ്ലാദം; വല നിറച്ച് കോരയും അയലയും മത്തിയും
പൊന്നാനി: ട്രോളിങ് നിരോധനത്തിനു ശേഷം കടലില്‍ പോയ ബോട്ടുകള്‍ക്കു വല നിറച്ച് കോര. പുതിയാപ്പിള കോരയും അയലയും യഥേഷ്ടം ലഭിച്ചതോടെ തീരം വീണ്ടും ഉണര്‍ന്നുതുടങ്ങി. ഞായറാഴ്ച അര്‍ധരാത്രി കടലില്‍ പോയ ബോട്ടുകള്‍ ചൊവ്വാഴ്ച രാവിലെയാണു ഹാര്‍ബറില്‍ തിരിച്ചെത്തിയത്.
ലഭിച്ച മീനുകള്‍ക്കെല്ലാം മതിയായ വില ലഭിച്ചു. മിക്ക ബോട്ടുകാര്‍ക്കും പുതിയാപ്പിള കോരയാണു ലഭിച്ചത് . ഒരു കൊട്ടക്കു 3500 രൂപ വരെ ലഭിച്ചു. ഒരു കൊട്ടയില്‍ 20 മുതല്‍ 25 കിലോ വരെ മല്‍സ്യമാണുണ്ടാവുക. കടം മേടിച്ചും വായ്പയെടുത്തും ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്തിയ ബോട്ടുകാര്‍ക്ക് ആദ്യദിവസത്തെ വല ആശ്വാസത്തിന്റെ ചിരിയാണു സമ്മാനിച്ചത്.
കോര വല ഉപയോഗിക്കുന്ന ബോട്ടുകാര്‍ക്ക് അയക്കൂറ ഉള്‍പ്പെടെ വലിയ മീനുകളും യഥേഷ്ടം ലദിച്ചിട്ടുണ്ട്. ബോട്ടുകള്‍ക്കു പുറമെ ചെറുവള്ളങ്ങള്‍ക്കും ഇപ്പോള്‍ യഥേഷ്ടം മീന്‍ ലഭിക്കുന്നുണ്ട് . ഇതോടെ വിപണിയില്‍ മല്‍സ്യത്തിന്റെ വില കുറഞ്ഞു. ചെറിയ മത്തി കിലോക്കു 40 രൂപയാണ് വില. വലുതിന് 70 . അയലയും പട്ടത്തി മാന്തളൂം വേളൂരിയും എല്ലാം വില കുറഞ്ഞിട്ടുണ്ട് . അയലക്കു വിപണിയില്‍ 100 മുതല്‍ 150 രൂപ വരെ വില ലഭിച്ചെങ്കിലും മത്തിക്കു കാര്യമായ വിലയോ ആവശ്യക്കാരോ ഉണ്ടായിരുന്നില്ല. മത്തി വളം നിര്‍മാണത്തിന്നായി ധാരാളമായി കയറ്റിപ്പോവുകയാണുണ്ടായത്. കര്‍ണാടക, മംഗലാപുരം മേഖലകളിലേക്കാണു വളം നിര്‍മാണത്തിനായി കയറ്റി അയച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ 200 ലധികം ലോറി മീന്‍ കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ കയറ്റിപ്പോയതെന്ന് ഫിഷറീസ് അധികൃതര്‍ പറയുന്നു .
മല്‍സ്യബന്ധനത്തിനു കടലില്‍ ബോയ രണ്ടു ബോട്ടുകള്‍ മിന്‍ പിടിക്കുന്നതിനിടെ ബോട്ടിന് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു വെറും കൈയോടെ തിരിച്ചു പോന്നു. നാലു ദിവസം നീണ്ടു നില്‍ക്കുന്ന രീതിയില്‍ മത്സ്യബന്ധനത്തിനു പോയ വലിയ ബോട്ടുകള്‍ ഇന്നു തിരിച്ചു വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."