HOME
DETAILS

അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേള 16 മുതല്‍

  
backup
June 10 2017 | 23:06 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%af%e0%b5%81%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 10ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേള 16 മുതല്‍ 20വരെ. കഴിഞ്ഞ വര്‍ഷം ഓസ്‌കറിന് നാമനിര്‍ദേശം ചെയ്ത റോജര്‍ റോസ് വില്യംസിന്റെ ലൈഫ് ആനിമേറ്റഡും മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ പ്രാന്തിക് ബസുവിന്റെ സഖിസോണയുമാണ് ഉദ്ഘാടന ചിത്രങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ കിരണ്‍ കാര്‍ണിക് മുഖ്യാതിഥിയാകും. തിരുവനന്തപുരം നഗരത്തിലെ കൈരളി, ശ്രീ, നിള എന്നീ തിയറ്ററുകളില്‍ നടക്കുന്ന മേളയില്‍ 210 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നലെ മുതല്‍ ആരംഭിച്ചു. മത്സരയിനത്തില്‍ അനിമേഷന്‍, ക്യാംപസ് ഫിലിം, ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്രാചാര്യനെ ആദരിക്കുന്ന വിഭാഗത്തില്‍ പ്രമുഖ ജര്‍മന്‍ സംവിധായകന്‍ വിം വിന്‍ഡേഴ്‌സിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫിലിം മേക്കേഴ്‌സ് ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഫലസ്തീന്‍ ചലച്ചിത്രകാരി മയി മസ്രിയെയും മലയാളി സംവിധായകന്‍ വിപിന്‍ വിജയനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ചലംബെനുര്‍ക്കര്‍ക്കും തിരക്കഥാകൃത്ത് ജോണ്‍ ബെര്‍ഗര്‍ക്കും സ്മരണാഞ്ജലിയര്‍പ്പിക്കും. ഇരുവരുടെയും ഓരോ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കെ.ജി ജോര്‍ജിന്റെ ചലച്ചിത്ര ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനവും ഉണ്ട്. മേളയില്‍ വിയന്ന ഹ്രസ്വ ചിത്രമേളയില്‍ പുരസ്‌കാരം നേടിയ ചിത്രങ്ങളും ഉണ്ടാകും.റിതു സരിന്‍ ചെയര്‍പേഴ്‌സനായും ലിജോ ജോസ് പല്ലിശേരിയും കാര്‍ല ലോഷും അംഗങ്ങളായ ജൂറിയാകും ഫിക്ഷന്‍ വിഭാഗത്തിന്റെ വിധി നിര്‍ണയിക്കുക. ആന്‍ഡ്രൂ വയല്‍ ചെയര്‍മാനും റജുല ഷാ, വിപിന്‍ വിജയ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ വിധി നിര്‍ണയം നടത്തുന്നത്. ഛായാഗ്രഹകന്‍ രഞ്ജന്‍ പാലിത്, ആസ്‌ത്രേലിയന്‍ ചലച്ചിത്രകാരന്‍ ആന്‍ഡ്രൂ വയല്‍ എന്നിവരുടെ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി കലാപരിപാടകളുമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

മേളയില്‍ രോഹിത് വെമുലയ്ക്ക് കേന്ദ്രത്തിന്റെ വിലക്ക്

 

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റം. രോഹിത് വെമുലയുടെ കഥപറയുന്ന ഡോക്യുമെന്ററിക്ക് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി മേളയില്‍ കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചു.
വെമുലയെ മുന്‍നിര്‍ത്തി ദലിത് പ്രശ്‌നങ്ങള്‍ ദൃശ്യവത്കരിച്ച അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ് എന്ന ഡോക്യുമെന്ററിക്കാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അനുമതി നിഷേധിച്ചത്.
നിരവധി ഡോക്യുമെന്ററി സംവിധാനം ചെയ്ത പി.എന്‍ രാമചന്ദ്രയാണ് അണ്‍ബിയറബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസിന്റെ സംവിധായകന്‍.
മേളയിലേക്ക് ഇദ്ദേഹത്തിന്റെ ചിത്രം തെരഞ്ഞെടുത്തിരുന്നെങ്കിലും കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി അയച്ചപ്പോള്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു.
രാമചന്ദ്രയുടെ ഡോക്യുമെന്ററി കൂടാതെ, കശ്മീര്‍ വിഷയം പറയുന്ന 'ഇന്‍ ദി ഫേഡ് ഓഫ് ഫാളന്‍ ചിനാര്‍', ജെ.എന്‍.യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ചുള്ള 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്' എന്നീ ചിത്രങ്ങള്‍ക്കും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചുവെന്ന് കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലും ഒരെണ്ണം 'ഫോക്കസ്' വിഭാഗത്തിലും പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്.
ഡോക്യുമെന്ററിയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചതോടെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന രീതിയാണ് കേന്ദ്രം കൈക്കൊള്ളുന്നതെന്ന ആക്ഷേപവും ശക്തമായിരിക്കയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  15 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  15 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  15 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  15 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  15 days ago
No Image

ഇന്ന് ലോക എയ്ഡ്സ് ദിനം: എച്ച്.ഐ.വി ബാധിതർക്ക് സർക്കാർ നൽകാനുള്ളത് ഒമ്പത് കോടി

Kerala
  •  15 days ago
No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago