HOME
DETAILS

വിദ്വേഷ പ്രചാരണം: കെ.ആര്‍ ഇന്ദിരയെ ചോദ്യം ചെയ്യാതെ പൊലീസ്; പരാതി നല്‍കിയ വിപിന്‍ദാസിനെ വേട്ടയാടുന്നു

  
backup
September 06, 2019 | 10:34 AM

police-not-arrest-k-r-indira-till-this-time-06-09-2019


വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയ ആകാശവാണി പ്രോഗ്രാം ഡയറക്ടറായ കെ.ആര്‍ ഇന്ദിരക്കെതിരേ പൊലീസില്‍ പരാതി നല്‍കിയ പൊതു പ്രവര്‍ത്തകനായ വിപിന്‍ദാസിനെ പൊലീസ് അനാവശ്യമായി ചോദ്യ ചെയ്യുന്നു. വിപിന്റെ സുഹൃത്തായ പ്രശാന്ത് സുബ്രഹ്മണ്യനാണ് ഫെയ്‌സ് ബുക്ക് വഴി ഈ കാര്യം അറിയിച്ചത്. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പൊലീസ് ചോദിക്കുന്നത്.


വംശീയവാദി കെ ആര്‍ ഇന്ദിരക്കെതിരെ വിപിന്‍ ദാസ് കേസ് കൊടുത്തത്തിന് ശേഷം സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ അവനെ നിരന്തരം വിളിക്കുന്നു. ആദ്യം അവര്‍ക്ക് അറിയേണ്ടത് കെ ആര്‍ ഇന്ദിര വിപിന്‍ ദാസിന്റെ അയല്‍വാസിയാണോ എന്നാണ്. അവരുടെ വീട് അസ്മാബി കോളേജിന് അടുത്തണോ എന്നായിരുന്നു.

കെ ആര്‍ ഇന്ദിര ആരാണ്, അവര്‍ എവിടത്തുകാരിയാണ്, അവര്‍ എവിടെ ജോലി ചെയുന്നു ഇതൊക്കെ സ്‌പെഷ്യല്‍ ബ്രാഞ്ചുകാര്‍ക്ക് വിപിന്‍ ദാസിനോട് ചോദിച്ചിട്ടു വേണോ അറിയാന്‍ പിന്നെ ഇവര്‍ എന്തോന്ന് പൊലീസ് ആണ്.

ഇനി ഇതൊന്നും അറിയാത്തവരാണ് എങ്കില്‍ ഒരു കാര്യം മനസിലാക്കുക, വിപിന്‍ ദാസ് കേസ് കൊടുത്തിരിക്കുന്നത് അയല്‍ തര്‍ക്കം പരിഹരിക്കാനല്ല, അവന്‍ കേസ് കൊടുത്തിരിക്കുന്നത് അയലത്തെ വീട്ടിലെ ചേച്ചിക്കെതിരെ അല്ല എന്ന്.

അടുത്ത ദിവസത്തോടെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ രോഗം എന്തെന്ന് മനസിലായി. 'ഇംഫാല്‍ ടാക്കീസിന്റെ പരിപാടി നടത്തിയത് മീഡിയാ ഡയലോഗ് സെന്റര്‍ ആണോ'. അടുത്ത ചോദ്യം, 'കണ്ണമ്പിളി മുരളിക്ക് മീഡിയാ ഡയലോഗ് സെന്റര്‍ സ്വീകരണം കൊടുക്കുന്നുണ്ടോ' വിപിന്‍ ദാസ് കൊടുത്ത കേസുമായി ഈ ചോദ്യങ്ങള്‍ക്ക് എന്താണ് ബന്ധം

അവന്‍ കേസ് കൊടുത്തത്, യുക്തിവാദിയും ഫെമിനിസ്റ്റും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ ആര്‍ ഇന്ദിര ഫേസ്ബുക്കിലൂടെ വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്ന കാരണമാണ്, അത് പൊലീസിന് വ്യക്തമല്ലെ വിപിന്‍ ദാസിനെ വിളിച്ച് കേസുമായി യാതൊരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്നേവരെ കെ ആര്‍ ഇന്ദിരയെ വിളിച്ച് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ ? പൊലീസ് അവരെ ചോദ്യം ചെയ്‌തോ ? ജാമ്യമില്ല കുറ്റം ചുമത്തിയ അവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്തേ?

പകരം പൊലീസിന്റെ ഉദ്ദേശ്യമെന്താണ് ? പരാതി കൊടുത്ത വിപിന്‍ ദാസിന്റെ രാഷ്ട്രീയ നിലപാടുകള്‍ വെച്ച് ലേബല്‍ ചെയ്യാനാണോ ? അവനെ ഭയപ്പെടുത്താനാണോ ?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  17 hours ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  17 hours ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  18 hours ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  21 hours ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  21 hours ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  a day ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  a day ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  a day ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  a day ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  a day ago