HOME
DETAILS

സുപ്രിം കോടതിക്കെതിരേ മന്ത്രി മൊയ്തീന്‍: നിര്‍മാതാക്കളൊക്കെ രക്ഷപ്പെട്ടു, കുടുങ്ങിയത് ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍, കോടതിയില്‍ നിന്ന് മനുഷ്യത്വപരമായ ഇടപെടലുണ്ടായില്ലെന്നും മന്ത്രി, വിധിയെ സ്വാഗതം ചെയ്ത് വി.എസ്

  
backup
September 06, 2019 | 1:26 PM

minister-a-c-moideen-against-supreme-court

തൃശൂര്‍: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിം കോടതിയുടെ അന്ത്യശാസനയ്‌ക്കെതിരേ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍. കോടതിയില്‍ നിന്ന് മനുഷ്യത്വപരമായ ഇടപെടലുണ്ടായില്ലെന്ന് മന്ത്രി തൃശൂരില്‍ പറഞ്ഞു. ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകും.
സുപ്രിം കോടതിയില്‍ നിന്ന് മാനുഷിക പരിഗണന വെച്ചുള്ള ഇടപെടലുണ്ടാകുമെന്നാണ് കരുതിയിരുന്നത്. നിയമലംഘനം നടത്തിയ ഫ്‌ളാറ്റ് നിര്‍മാതാക്കളൊക്കെ രക്ഷപ്പെട്ടു കഴിഞ്ഞു. ഫ്‌ളാറ്റുകള്‍ വാങ്ങിയ താമസക്കാരാണ് കുടുങ്ങിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുള്‍പ്പടെയുള്ളവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികളുമായി കോടതി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു കഴിയുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. തടയണ കെട്ടിയും കുന്നിടിച്ചും വയല്‍ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് സുപ്രിംകോടതി വിധി താക്കീതാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വി.എസ് വ്യക്തമാക്കി. മാധ്യമങ്ങളും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണിത്. ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്‌ളാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവര്‍ ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടതെന്നും വി.എസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

National
  •  7 days ago
No Image

എറണാകുളം-കായംകുളം മെമുവില്‍ പുക; യാത്രക്കാരെ പുറത്തിറക്കി

Kerala
  •  7 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  7 days ago
No Image

കടൽ പ്രക്ഷുബ്ധമായേക്കും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; ദുബൈ, അബുദബി തീരങ്ങളിൽ കനത്ത ജാഗ്രത

uae
  •  7 days ago
No Image

പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി 

International
  •  7 days ago
No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  7 days ago
No Image

ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി

latest
  •  7 days ago
No Image

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

Kerala
  •  7 days ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  7 days ago