ദലിതുകളെ മദ്യപരെന്ന് വിളിച്ച ബാബു എം.എല്‍.എ ജനാധിപത്യത്തിന് അപമാനം: സലീന പ്രക്കാനം
പുതുനഗരം: ദലിതുകളെ മദ്യപരെന്ന് വിളിച്ച കെ. ബാബു എം.എല്‍.എ ജനാധിപത്യത്തിന് അപമാനമാണെന്ന് ഡി.എച്ച്.ആര്‍.എം നേതാവ് സലീന പ്രക്കാനം. ഗോവിന്ദാപുരം അംബേദകര്‍ കോളനി സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അയിത്തത്തിനെതിരെ സമരം ചെയ്യുന്നവരെ മദ്യപരെന്ന് ചിത്രീകരിച്ച് സമൂഹത്തില്‍ അവഹേളനയുണ്ടാക്കുവാന്‍ ശ്രമിക്കുന്ന ബാബു എം.എല്‍.എ സാംസ്‌കാരിക കേരളത്തിനു അപമാനമാണ്. ജനപ്രതിനിധിയായിരുന്നിട്ടും ജനങ്ങള്‍ അനുഭവിക്കുന്ന ജാതിവിവേചനത്തിനെതിരേ പ്രവര്‍ത്തിക്കേണ്ട എം.എല്‍.എ ദലിതുകള്‍ക്കെതിരേ അനാവശ്യ ആരോപണങ്ങള്‍ അഴിച്ചുവിടുന്നതിനെതിരേ നിയമപോരാട്ടത്തിനിറങ്ങുമെന്നും ഡി.എച്ച്.ആര്‍.എം സംസ്ഥാന പ്രസിഡന്റ് സലീന പ്രക്കാനം പറഞ്ഞു.
ജോ.സെക്രട്ടറി സലീം കൊല്ലം, അജയന്‍ പുള്ളിമാന്ത്, ദിവിന്‍ ഹുരിവായൂര്‍, വാസു ഓങ്ങല്ലൂര്‍ എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് അംബേദ്കര്‍ കോളനി സന്ദര്‍ശിച്ചത്. അംബേദകര്‍ കോളനില്‍ ജാവതിവിവേചനത്തിനെതിരേ സര്‍ക്കാര്‍ നടപടിവേണമെന്നാവശ്യപെട്ടുകൊണ്ട് 14ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ആദിവാസി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് സി. ഹരി പറഞ്ഞു.
ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിലവിലുണ്ടായിരുന്ന അയിത്തം കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത് സാക്ഷര കേരളത്തിന് ഭൂഷണമല്ലെന്നും ഇതിനെതിരേ നടപടികള്‍ സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുന്നത് കേരളത്തിന് അപമാനമാണെന്നും.
സര്‍ക്കാര്‍ ഇതിനെതിരേ രംഗത്തുവരണമെന്നും ആവശ്യപെട്ടുകൊണ്ടാണ് കലക്‌റേറ്റ് മാര്‍ച്ച് നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. അംബേദ്കര്‍ കോളനി സന്ദര്‍ശിച്ച സംഘം തകര്‍ന്ന് വീടുകള്‍ക്ക് സര്‍ക്കാര്‍ പരിഗണനനല്‍കാത്തതിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരേ സമരപരിപീടികള്‍ നടത്തുമെന്ന് അറിയിച്ചു. ചക്ലിയ സമുദായം ജില്ലാ സെക്രട്ടറി ഡി. മണികണ്ഠനും സംഘത്തിലുണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."