മില്‍മ പാലിന് വില കൂടി
തിരുവനന്തപുരം: പച്ചക്കറിയുടേയും നിത്യോപയോഗ സാധനങ്ങളുടെയും പൊള്ളുന്ന വിലക്കൊപ്പം മില്‍മയുടെ വിലയും വര്‍ധിച്ചു. മില്‍മയുടെ എല്ലാ ഇനം പാലിനും നാല് രൂപ വീതമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ 3 രൂപ 52 പൈസയും കര്‍ഷകര്‍ക്കുതന്നെ തിരികെ നല്‍കും. മന്ത്രി കെ. രാജു അധ്യക്ഷനായി ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാലിത്തീറ്റവില വര്‍ധനവിനനുസരിച്ച് സബ്‌സിഡി കൂട്ടാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ എല്ലാ തരം പാലുകള്‍ക്കും ഏഴ് രൂപ വീതം വര്‍ധിപ്പിക്കണമെന്ന് മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തമിഴ്‌നാട്ടില്‍ ഓഗസ്റ്റ് 31 മുതല്‍ ലിറ്ററിന് ആറ് രൂപ വര്‍ധിച്ചിരുന്നുവെന്നും എന്നാല്‍ തുകയുടെ 66.67 ശതമാനം മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും എന്നാല്‍ കേരളത്തില്‍ വര്‍ധിപ്പിച്ച തുകയുടെ 83.75 ശതമാനം ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്നുമാണ് മന്ത്രി രാജുവിന്റെ വിശദീകരണം. കൂടാതെ പ്ലാസ്റ്റിക് നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ഗ്രീന്‍ കേരള ഇനീഷ്യേറ്റീവിനായി വര്‍ധിപ്പിച്ച തുകയുടെ 0.25 ശതമാനം ചെലവഴിക്കും.
പ്രതിവര്‍ഷം രണ്ടുകോടി രൂപ ഈ ഇനത്തില്‍ ചെലവ് വരുമെന്നും സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ എടുക്കുന്ന ഏറ്റവും വലിയ വിപ്ലവകരമായ തീരുമാനമാണെന്നുമാണ് പാല്‍ വില വര്‍ധിപ്പിച്ചതില്‍ മന്ത്രി രാജുവിന്റെ വിശദീകരണം.
ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ധിപ്പിച്ച തുകയുടെ നാല് ശതമാനം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മില്‍മാ പാല്‍ വിതരണ ഏജന്‍സികള്‍ക്ക് വര്‍ധിപ്പിച്ച തുകയുടെ 4 ശതമാനം നല്‍കും.
ക്ഷീര ക്ഷേമനിധിക്കായി വര്‍ധിപ്പിച്ച തുകയുടെ 0.75 ശതമാനം വര്‍ധനവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉല്‍പാദന ചെലവിലുണ്ടായ വര്‍ധനവ് പരിഗണിച്ചും ക്ഷീരകര്‍ഷകരുടെ ഈ മേഖലയിലെ മറ്റു പ്രശ്‌നങ്ങളും കണക്കിലെടുത്തുമാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പാലിന്റെ വിലവര്‍ധനവിനോടനുബന്ധിച്ച് കാലിത്തീറ്റ വില വര്‍ധനവ് ഒഴിവാക്കുന്നതിന് യോഗത്തില്‍ നിര്‍ദേശം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം പാല്‍വിലയില്‍ 10 ശതമാനം വര്‍ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആയതിനാല്‍ ഇപ്പോഴത്തെ പാല്‍വില വര്‍ധനവ് ഉപഭോക്താക്കളെ വലിയ തോതില്‍ ബാധിക്കുകയില്ലെന്നും മന്ത്രി രാജു പറഞ്ഞു.
അതേസമയം, പുതിയ തീരുമാനത്തോടെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം നിലനിര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ ലിറ്ററിന് 46 മുതല്‍ 48 രൂപ വരെയാണ് കേരളത്തിലെ പാല്‍വില. തമിഴ്‌നാട്ടില്‍ ലിറ്ററിന് 21 രൂപയേ ഉള്ളൂ.
2017 ലാണ് അവസാനം പാല്‍ വില കൂട്ടിയത്. അന്ന് ലിറ്ററിന് നാലുരൂപ കൂട്ടിയപ്പോള്‍ 3.35 രൂപയാണ് കര്‍ഷകന് നല്‍കിയത്. പാല്‍ വില വര്‍ധിച്ചതോടെ നെയ്യ്, വെണ്ണ അടക്കമുള്ള പാല്‍ ഉല്‍പന്നങ്ങള്‍ക്കും വില കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."