സ്‌കൂള്‍ കലോത്സവത്തിന് ഭക്ഷണമുണ്ടാക്കാന്‍ വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയ പച്ചക്കറിയും
കുന്ദമംഗലം: കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സബ് ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ചവയില്‍ വിദ്യാര്‍ഥികള്‍ നട്ടു നച്ച് വളര്‍ത്തിയ പച്ചക്കറിയും. മണ്ണിനെ പൊന്നാക്കി സ്‌കൂളിലെ പരിസ്ഥിതി ക്ലബിലെ വിദ്യാര്‍ഥികളാണ് പി.ടി.എ പ്രസിഡന്‍് റിജുലയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നാല്‍പ്പതോളം വാഴകള്‍ നട്ടത്. ഇത്തവണത്തെ സബ് ജില്ല സ്‌കൂള്‍ കലോത്സവം സ്‌കൂളില്‍ വച്ചു നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതിഥികള്‍ക്ക് വിളമ്പാന്‍ തങ്ങള്‍ നട്ടു വളര്‍ത്തിയ വാഴക്കുല പാകം ചെയ്ത് നല്‍കാന്‍ സാധിച്ച സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി എന്ന ലക്ഷ്യത്തോടൊപ്പം കാര്‍ഷിക മേഖലയിലും സ്‌കൂളിനെ നൂറുമേനിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് റിജുല പറഞ്ഞു. വാഴക്കുല വിളവെടുപ്പ് ചടങ്ങില്‍ പ്രധാനാധ്യാപകന്‍ വി. പ്രേമരാജന്‍, ആര്‍.കെ ഹരികൃഷ്ണന്‍, എ.എം ഹരീഷ്, ഹരീഷ് വാസുദേവന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷിജില, പി.ടി.എ ഭാരവാഹികളായ സുനില്‍ കണ്ണോറ, ജയപ്രകാശ്, ബീന, സല്‍മ, പരിസ്ഥിതി ക്ലബ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."