വയലാര്‍ അവാര്‍ഡ് സമ്മാനിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ സാഹിത്യപുരസ്‌കാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന് സമ്മാനിച്ചു. ഇന്നലെ വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വയലാര്‍ രാമവര്‍മ ട്രസ്റ്റ് അധ്യക്ഷന്‍ പ്രൊഫ. എം.കെ സാനുവാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ.വി മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസം'എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്.
നോവലിനെ കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ തിരുത്താന്‍ ശക്തമായി ആവശ്യപ്പെടുന്ന കൃതിയാണ് ഉഷ്ണരാശിയെന്ന് പ്രൊഫ. എം.കെ സാനു പറഞ്ഞു. വിധിനിര്‍ണയത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ ഉഷ്ണരാശി പല ഭാഗങ്ങളിലും ഹൃദയസ്പര്‍ശിയായ ഒരു അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. എം.കെ സാനുവിന്റെ കയ്യില്‍ നിന്ന് വയലാറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ അവസരം ഒരുക്കിയത്, കാലം തനിക്കു വേണ്ടി കരുതി വെച്ച ആകസ്മികതയാണെന്ന് മറുപടി പ്രസംഗത്തില്‍ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.
പ്രഭാവര്‍മ, പെരുമ്പടവം ശ്രീധരന്‍, കെ. ജയകുമാര്‍, വയലാര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമന്‍, വൈസ് പ്രസിഡന്റ് പ്രൊഫ. ജി. ബാലചന്ദ്രന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."