രാജിവച്ച ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് മദ്രാസ് ഹൈക്കോടതി അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്‌കരിക്കും
ചെന്നൈ: മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജിവച്ച ചീഫ് ജസ്റ്റിസ് വിജയ കെ. താഹില്‍രമണിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ നാളെ കോടതി ബഹിഷ്‌കരിക്കും.
മദ്രാസ് ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷനാണ് പ്രതിഷേധ പരിപാടിക്ക് ആഹ്വാനംചെയ്തത്. 18,000 ഓളം അഭിഭാഷകര്‍ക്കാണ് അസോസിയേഷനില്‍ അംഗത്വമുള്ളത്. ഹൈക്കോടതിക്കു പുറമെ മജിസ്‌ട്രേറ്റ് കോടതികളിലെ കേസുകളിലും നാളെ ഹാജരാവില്ലെന്ന് അസോസിയേഷന്‍ അറിയിച്ചു.
യാതൊരു കാരണവും ബോധിപ്പിക്കാതെ ജസ്റ്റിസ് താഹില്‍രമണിയെ വലിയ ഹൈക്കോടതിയില്‍ നിന്ന് കൊച്ചു ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള കൊളീജിയം തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് ലോയേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ അഡ്വ. ജി.എം മോഹനകൃഷ്ണന്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പലെ നഴ്‌സറി സ്‌കൂളിലെ അധ്യാപികയാക്കുന്നതിന് തുല്യമാണിത്. പുതിയ നടപടി ജഡ്ജിമാരുടെ സ്വാതന്ത്ര്യ സ്വഭാവത്തെ ബാധിക്കുമെന്നും അതുവഴി വ്യക്തികള്‍ക്ക് അനുകൂലമായി വിധിപുറപ്പെടുവിക്കാന്‍ ജഡ്ജിമാരെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രാപ്പെട്ടു.
താഹില്‍രമണിയെ സ്ഥലം മാറ്റിയുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ അഭിഭാഷകര്‍ കൊളീജിയത്തിന് കത്ത് നല്‍കിയിരുന്നു. ഇതിന് പുറമെ ജസ്റ്റിസ് താഹില്‍രമണിയും കൊളീജിയത്തിന് കത്തയക്കുകയുണ്ടായി. എന്നാല്‍, തീരുമാനത്തില്‍ കൊളീജിയം ഉറച്ചുനിന്നതോടെയാണ് നാളെ അഭിഭാഷകര്‍ പ്രത്യക്ഷ പ്രതിഷേധപരിപാടിക്ക് തയാറെടുത്തത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് രാജിക്കത്ത് താഹില്‍രമണി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചുകൊടുത്തത്. രാജിക്കത്തിന്റെ പകര്‍പ്പ് കൊളീജിയം അധ്യക്ഷന്‍ കൂടിയായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും അവര്‍ അയച്ചുകൊടുത്തിട്ടുണ്ട്.
താഹില്‍രമണി ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ബല്‍കീസ് ബാനു കൂട്ടബലാല്‍സംഗ, കൂട്ടക്കൊല കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പുറപ്പെടുവിച്ച വിധിയാണ് 'സ്ഥലംമാറ്റി ശിക്ഷ'യുടെ കാരണമെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."