എയര്‍ ഇന്ത്യയില്‍ വിവിധ തസ്തികകളില്‍ 258 ഒഴിവുകള്‍
എയര്‍ ഇന്ത്യയുടെ രണ്ട് സബ്‌സിഡയറി കമ്പനികളിലായി 258 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസസില്‍ 214 ഒഴിവും എയര്‍ലൈന്‍ അലൈഡ് സര്‍വിസസില്‍ 44 ഒഴിവുമാണുള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്.
കസ്റ്റമര്‍ ഏജന്റ് തസ്തികയില്‍ 100 ഒഴിവുകളുണ്ട്. ബിരുദം, കംപ്യൂട്ടര്‍ ഓപറേഷനില്‍ അറിവ് എന്നിവയാണ് യോഗ്യത. എയര്‍ലൈനില്‍ ബന്ധപ്പെട്ട മേഖലയില്‍ പ്രര്‍ത്തനപരിചയമുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും. ഉയര്‍ന്ന പ്രായം: 28 വയസ്. അഭിമുഖ തിയതി: സെപ്റ്റംബര്‍ 13.
ജൂനിയര്‍ എക്‌സിക്യുട്ടീവ്-ഹ്യൂമണ്‍ റിസോഴ്‌സ്, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ എട്ട് ഒഴിവുകളുണ്ട്. എച്ച്.ആര്‍, പേഴ്‌സണല്‍ മാനേജ്‌മെന്റില്‍ ദ്വിവത്സര ഫുള്‍ ടൈം എം.ബി.എയോ തത്തുല്യമോ ആണ് യോഗ്യത. ഒരു വര്‍ഷത്തെ പരിചയവും എം.എസ്. ഓഫിസ് ഓപറേഷനില്‍ അറിവും വേണം. ഉയര്‍ന്ന പ്രായം 35 വയസ്. അഭിമുഖ തിയതി: സെപ്റ്റംബര്‍ ഒന്‍പത്.
അസിസ്റ്റന്റ്-ഹ്യൂമണ്‍ റിസോഴ്‌സ്, അഡ്മിനിസ്‌ട്രേഷന്‍ തസ്തികയില്‍ ആറ് ഒഴിവുകളുണ്ട്. ബിരുദവും എച്ച്.ആര്‍, അഡ്മിനിസ്‌ട്രേഷന്‍, ഐ.ആര്‍, ലീഗലില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പരിചയവും എം.എസ് ഓഫിസ് ഓപറേഷനില്‍ അറിവുമാണ് യോഗ്യത ഉയര്‍ന്ന പ്രായം: 28 വയസ്. അഭിമുഖ തിയതി: സെപ്റ്റംബര്‍ ഒന്‍പത്.
ഹാന്‍ഡിമാന്‍ തസ്തികയില്‍ 100 ഒഴിവുകളുണ്ട്. എസ്.എസ്.സി, പത്താം ക്ലാസ് വിജയംമാണ് യോഗ്യത. മുംബൈ വിമാനത്താവളത്തില്‍ ബന്ധപ്പെട്ട ജോലിയില്‍ ആറുമാസത്തെ പരിചയം (എ.ഇ.പി. ഉള്ളവരായിരിക്കണം അപേക്ഷകര്‍). ഉയര്‍ന്ന പ്രായം: 28 വയസ്. അഭിമുഖ തിയതി സെപ്റ്റംബര്‍ 14.
എല്ലാ തസ്തികകളിലും ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെയും ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാരും വിമുക്തഭടരും ഒഴികെയുള്ളവര്‍ 500 രൂപ ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് മുഖേന അടയ്ക്കണം.
അഭിമുഖം: മേല്‍പ്പറഞ്ഞ തീയതികളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം.വിശദ വിവരം www.airindia.in എന്ന വെബ്‌സൈറ്റില്‍.
ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ അഞ്ചു വര്‍ഷത്തേയ്ക്കു കരാര്‍ നിയമനമായി ഓഫിസര്‍ (എം.എം.ഡി., സ്ലോട്ട്‌സ്, ഓപറേഷന്‍സ് കണ്‍ട്രോള്‍, പാസഞ്ചര്‍ സെയില്‍സ്) തസ്തികയില്‍ 12 ഒഴിവും ക്രൂ കണ്‍ട്രോളര്‍ തസ്തികയില്‍ 10 ഒഴിവും മാനേജര്‍ (ഓപറേഷന്‍സ് അഡ്മിന്‍), മാനേജര്‍ (ക്രൂ മാനേജ്‌മെന്റ് സിസ്റ്റം), മാനേജര്‍ (ഫിനാന്‍സ്), സിന്തറ്റിക് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍, സീനിയര്‍ മാനേജര്‍ (പ്രൊഡക്ഷന്‍ പ്ലാനിങ് കണ്‍ട്രോള്‍-എന്‍ജിനീയറിങ്), അസിസ്റ്റന്റ് ഓഫിസര്‍ (ഓഫിസ് മാനേജ്‌മെന്റ്) എന്നീ തസ്തികളില്‍ രണ്ടു വീതവും ഡെപ്യൂട്ടി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍, സീനിയര്‍ അസി. ജനറല്‍ മാനേജര്‍ (റവന്യൂ മാനേജ്‌മെന്റ്), അസി. ജനറല്‍ മാനേജര്‍- ഇ-കൊമേഴ്‌സ്., അസി. ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ് ട്രെയിനിങ്), അസി. ജനറല്‍ മാനേജര്‍ (എം.എം.ഡി.), അസി. ജനറല്‍ മാനേജര്‍ (സെക്യൂരിറ്റി), സീനിയര്‍ മാനേജര്‍ (ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്റര്‍), സീനിയര്‍ മാനേജര്‍ (മെഡിക്കല്‍ ഓഫിസര്‍), സീനിയര്‍ മാനേജര്‍ (സെയില്‍സ്), മാനേജര്‍ (ഫിനാന്‍സ്), സ്റ്റേഷന്‍ മാനേജര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഫ്‌ളൈറ്റ് സേഫ്റ്റി) തസ്തികകളില്‍ ഓരോ ഒഴിവുമുണ്ട്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ഫ്‌ളൈറ്റ് സേഫ്റ്റി) തസ്തികയില്‍ 1,000 രൂപയും മറ്റുള്ള തസ്തികകളില്‍ 1,500 രൂപയു (എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്ക് ബാധകമല്ല) മാണ് അപേക്ഷാ ഫീസ്. ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്‌ക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷാഫോമും www.airindia.in എന്ന വെബ്‌സൈറ്റില്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: സെപ്റ്റംബര്‍ 13.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."