ഔഷധിയില്‍ 17 ഒഴിവുകള്‍
തൃശൂര്‍ ഔഷധിയില്‍ വിവിധ തസ്തികകളിലായി 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്.
ബയോളജിസ്റ്റ് (ഒരു ഒഴിവ്): എം.എസ്.സി ബയോടെക്നോളജിയാണ് യോഗ്യത. 22 മുതല്‍ 41 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബൊട്ടാണിസ്റ്റ് (ഒരു ഒഴിവ്): എം.എസ്.സി ബോട്ടണിയാണ് യോഗ്യത. ഫാര്‍മസിസ്റ്റ് (ഒരു ഒഴിവ്):പത്താം ക്ലാസ്, തത്തുല്യം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ DAME അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്സ് പാസാകണം. 20 മുതല്‍ 41 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നഴ്സിങ് അസിസ്റ്റന്റ് (മൂന്ന് ഒഴിവുകള്‍): പത്താം ക്ലാസ്, തത്തുല്യം, ഒരു വര്‍ഷത്തെ DAME അംഗീകൃത ആയുര്‍വേദ നഴ്സിങ് കോഴ്സ്, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 41 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
മാസിയേഴ്സ് (10 ഒഴിവുകള്‍): മാസിയേഴ്സ് ട്രെയിനിങ്ങില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. ഉഅങഋ കോഴ്സ് പാസായവര്‍ക്കു മുന്‍ഗണന, 41 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
റിസപ്ഷനിസ്റ്റ് (10 ഒഴിവുകള്‍): ബിരുദം, മലയാളം, ഇംഗ്ലീഷ്, ഹിന്ദിയില്‍ പ്രാവീണ്യം. ബന്ധപ്പെട്ട മേഖലയില്‍ പ്രാവീണ്യ പരിചയം അഭികാമ്യം. 41 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അര്‍ഹരായവര്‍ക്ക് ചട്ടപ്രകാരം വയസിളവു ലഭിക്കും.
താല്പര്യമുള്ളവര് അപേക്ഷയോടൊപ്പം വയസ്, ജാതി, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 20നകം താഴെപ്പറയുന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം. www.oushadi.org
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."