ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രഹസനം: നഗരം ചീഞ്ഞു നാറുന്നു
ചെര്‍ക്കള: മഴക്കാല രോഗങ്ങള്‍ തടയാന്‍ നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുമ്പോഴും ജനവാസ നഗരങ്ങള്‍ കുപ്പത്തോട്ടിയായി മാറുന്നു. ചെങ്കള പഞ്ചായത്തിലെ പ്രധാന നഗരങ്ങളിലൊന്നായ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശം ചെര്‍ക്കള ചട്ടഞ്ചാല്‍ ദേശീയ പാതയ്ക്കരികിലും ചെര്‍ക്കള ബസ് സ്റ്റാന്‍ഡ് റോഡരികിലും ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയ്ക്കരികിലുമാണു മാലിന്യം തള്ളുന്നതു പതിവായിരിക്കുന്നത്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും ഹോട്ടലിലെയും സമീപ നഗരങ്ങളിലെയും മാലിന്യങ്ങളുമാണ് പൊതു കേന്ദ്രങ്ങളെ ചീഞ്ഞു നാറുന്ന നിലയിലെക്കെത്തിക്കുന്നത്.
ഭക്ഷണാവശിഷ്ടങ്ങള്‍, ചീഞ്ഞ പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങി പ്രദേശത്ത് പകര്‍ച്ചവ്യാധി പരത്താന്‍ പറ്റിയ എല്ലാം ഇവിടെയുണ്ട്. പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടി വാഹനങ്ങളില്‍ കൊണ്ടു വന്നാണ് പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നത്. തെരുവുനായകളും കാക്കകളും കൊത്തിവലിച്ച് റോഡിലാകെ മാലിന്യം പരന്നു കിടക്കുന്നതു കാരണം ഇരുചക്രവാഹനങ്ങളില്‍ പോകുന്നവര്‍ അപകടത്തില്‍ പെടുന്നതും ഇവിടെ പതിവാണ്. മഴ പെയ്തതോടെ ചീഞ്ഞളിഞ്ഞ മാലിന്യത്തില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൂക്കുപൊത്തിയാണു യാത്രക്കാര്‍ ഇതുവഴി പോകുന്നത്. ഇതില്‍ കൊതുകുകള്‍ പെരുകുന്നതും അഴുക്കു വെള്ളം ഒലിച്ചിറങ്ങുന്നതും കാരണം സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. റോഡരികില്‍ മാലിന്യം തള്ളുന്നത് തടയാനും കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്ത് പ്രദേശത്തെ ജനങ്ങളെ പകര്‍ച്ച വ്യാധി ഭീഷണയില്‍ നിന്നു രക്ഷിക്കാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."