HOME
DETAILS
MAL
സാമ്പത്തിക പ്രതിസന്ധി: മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് ജീവനൊടുക്കി
backup
September 09 2019 | 21:09 PM
ലഖ്നൗ: രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി ജീവിതം തകര്‍ത്തെന്ന് ആത്മഹത്യാ കുറിപ്പെഴുതിവച്ച് മുന്‍ വ്യോമസേന ഉദ്യോഗസ്ഥന് ജീവനൊടുക്കി. അസമില്‍ നിന്നുള്ള ബിജന്‍ ദാസ് (55) ആണ് മരിച്ചത്. ഉത്തര്‍ പ്രദേശിലെ ഹോട്ടല്‍ മുറിയിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെയും ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നു. പ്രതിസന്ധിക്ക് കാരണം ചിദംബരത്തിന്റെ നടപടികളാണെന്നും സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അവസ്ഥയുടെ പൂര്‍ണ ഉത്തരവാദിത്തം മോദിക്കാണെന്നും കത്തിലുണ്ട്. ഈ മാസം ആറിന് ഹോട്ടലില്‍ മുറിയെടുത്ത ബിജന്‍ ദാസിനെ പുറത്തുകാണാത്തതിനെ തുടര്‍ന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."