ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാര്‍ ഇന്നും നാളെയും ചെമ്മാട്ട്
തിരൂരങ്ങാടി: 'ഇ.എം.എസിന്റെ ലോകം' ദേശീയ ദ്വിദിനസെമിനാര്‍ ഇന്ന് രാവിലെ പത്തിന് ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വി അബ്ദുറഹ്മാന്‍ എം.എല്‍.എ അധ്യക്ഷനാവും. 11.30ന് ഇ.എം.എസ് അനുസ്മരണ പ്രഭാഷണത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എസ് രാമചന്ദ്രന്‍പിള്ള, മന്ത്രി ഡോ. കെ.ടി ജലീല്‍, വീണാ ജോര്‍ജ് എം.എല്‍.എ, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, എം.എം നാരയണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. നാളെ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.പി വാസുദേവന്‍ അധ്യക്ഷാനാകും. പി രാജീവ്, ഡോ. കെ.എന്‍ ഗണേഷ്, ഡോ. സുനില്‍ പി ഇളയിടം, വി വിജയരാഘവന്‍ സംസാരിക്കും.
സമാപന ചടങ്ങില്‍ പ്രകാശ് കാരാട്ട് പ്രഭാഷണം നടത്തും. സെമിനാറില്‍ 1500 പേര്‍ക്ക് പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയതായും രാജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇന്ന് സ്‌പോട്ട് രജിസ്‌ട്രേഷനും അവസരം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
ഉദ്ഘാടന പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ഇ.എന്‍ മോഹന്‍ദാസ്, വേലായുധന്‍ വള്ളിക്കുന്ന്, പി.അശോകന്‍, അഡ്വ. സി ഇബ്രാഹിം കുട്ടി, അഡ്വ. സി.പി മുസ്തഫ, പി സുനില്‍കുമാര്‍, പ്രിന്‍സ് കുമാര്‍, വി.പി സോമസുന്ദരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."