സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
ചേന്ദമംഗല്ലൂര്‍: മതസൗഹാര്‍ദ സംഗമമായി ചേന്ദമംഗല്ലൂരില്‍ സമൂഹ നോമ്പുതുറ. ഒരേ പന്തലില്‍ ആരാധനാലയത്തോടു ചേര്‍ന്ന് നാനാജാതി മതസ്ഥര്‍ ഒത്തുചേര്‍ന്ന് സമപന്തിഭോജനം നടത്തുന്നത് ഫാസിസത്തോടുള്ള പ്രതികാരവും ചരിത്രത്തിന്റെ തനിയാവര്‍ത്തനവുമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് പറഞ്ഞു. ഹംസ മൗലവി ഒറ്റപ്പാലം ഖുര്‍ആന്‍ പാരായണം നടത്തി. വി.പി ഷൗക്കത്തലി റമദാന്‍ സന്ദേശം കൈമാറി. ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷനായി.
മുക്കം നഗരസഭാ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ശ്രീധരന്‍, കൗണ്‍സിലര്‍ പി.പി അനില്‍കുമാര്‍, കാരശ്ശേരി പഞ്ചായത്തംഗം അബ്ദുല്ല കുമാരനെല്ലൂര്‍, നഗരസഭാ സെക്രട്ടറി ഹരീഷ്, മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് നൗഷാദ്, എസ്. ഖമറുദ്ദീന്‍, വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി സംസാരിച്ചു. കെ. സുബൈര്‍, പി.ടി കുഞ്ഞാലി, ശംസുദ്ദീന്‍ ആനയാംകുന്ന്, ഇ.പി ബാബു, കെ. അറുമുഖന്‍, കെ.പി വേലായുധന്‍, പി. മുസ്തഫ, ഒ. ശരീഫുദ്ദീന്‍, ടി.ടി മുഹമ്മദ് അബ്ദുറഹ്മാന്‍, ജയശീലന്‍ പയ്യടി, കുഞ്ഞുട്ടിമാന്‍, ശശി കച്ചേരി, ഫാത്തിമ കൊടപ്പന, മീന കച്ചേരി സംബന്ധിച്ചു. മുക്കം പൊലിസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഉദ്യോഗസ്ഥരും സമൂഹ നോമ്പുതുറയില്‍ പങ്കാളികളായി. പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു, എല്‍.എസ്.എസ് പരീക്ഷകളിലെ ഉന്നത വിജയികള്‍ക്ക് ഉപഹാരങ്ങളും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."