HOME
DETAILS

മലയോര മേഖലയില്‍ പനി പടരുന്നു

  
backup
June 13, 2017 | 10:18 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81

 

കുറ്റ്യാടി: കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലെ മലയോര പഞ്ചായത്തുകളില്‍ പനിയും മറ്റ് സാംക്രമീക രോഗങ്ങളും വ്യാപകമാവുന്നു. മരുതോങ്കര പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
കുറ്റ്യാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വയറിളക്കം,മഞ്ഞപ്പിത്തം,ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളും വ്യാപകമായിട്ടുണ്ട്. നൂറ് കണക്കിനാളുകളാണ് ദിവസേന രോഗം ബാധിച്ച് കുറ്റ്യാടി ഗവ:ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആശുപത്രി വാര്‍ഡുകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്.കുണ്ട്‌തോട്, കായക്കൊടി, വേളം, നരിപ്പറ്റ, കുന്നുമ്മല്‍, മരുതോങ്കര, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പലരും ചികിത്സ തേടുന്നുണ്ട്.
മഴക്കാല പൂര്‍വ ശുചീകരണത്തില്‍ പഞ്ചായത്തുകള്‍ വരുത്തിയ വീഴ്ചയും ആരോഗ്യവകുപ്പ് കാണിച്ച നിസ്സംഗതയും കൊതുകു നശീകരണത്തിന് നടപടി സ്വീകരിക്കാത്തതും പകര്‍ച്ച വ്യാധി പടരുന്നതിന് ഇടയാക്കുന്നുണ്ട്. കുറ്റ്യാടി ആശുപത്രി പരിസരത്ത് മാലിന്യങ്ങളും മലിന ജലവും കെട്ടിക്കിടന്ന് കൊതുകുശല്യം രൂക്ഷമായിട്ടുണ്ട്. മലയോര മേഖലയില്‍ റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ്ങിന് ഉപയോഗിക്കുന്ന ചിരട്ടകളില്‍ വന്‍ തോതില്‍ കൊതുകുകള്‍ വളരുന്നതായി നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago