HOME
DETAILS
MAL
കേരളമാകെ അഖണ്ഡ നാമജപയജ്ഞം സംഘടിപ്പിക്കും; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി ഹൈന്ദവ നേതൃസംഘടനകള്
backup
November 01 2018 | 08:11 AM
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഹൈന്ദവ നേതൃസമ്മേളനത്തില്‍ തീരുമാനം. നടതുറക്കുന്ന നവംബര്‍ 5 മുതല്‍ നട അടയ്ക്കുന്നതുവരെ രാത്രിയും തുടരുന്ന അഖണ്ഡനാമജപയജ്ഞം കേരളമാകെ സംഘടിപ്പിക്കും.
സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ ഹൈന്ദവ നേതൃസംഘടനകള് തീരുമാനിച്ചത്.
ആചാരലംഘനം അനുവദിക്കില്ലെന്ന് പന്തളം കൊട്ടാരംനിര്‍വാഹക സമിതി അംഗം നാരായണ വര്‍മ്മ വ്യക്തമാക്കി. സുപ്രിം കോടതി വിധി ന്യായത്തിന് നിരക്കുന്നതല്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ പറഞ്ഞു. ദുര്‍വിധി അടിച്ചേല്‍പ്പിക്കുകയാണ് സുപ്രിം കോടതി ചെയ്തത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."