സേനയുടെ പരിശീലന മികവില്‍ കശ്മീരിലെ ഒമ്പതു കുട്ടികള്‍ക്ക് എന്‍ട്രന്‍സില്‍ വിജയം
ശ്രീനഗര്‍: കരസേനയുടെ പരിശീലന മികവില്‍ കശ്മീരിലെ 9 വിദ്യാര്‍ഥികള്‍ ഐ.ഐ.ടി, എന്‍.ഐ.ടി എന്നിവടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ(ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) പാസ്സായി.
സൂപ്പര്‍ 40 എന്ന പേരില്‍ സൈന്യം നടത്തിയ പരിശീലനപരിപാടിയില്‍ 40 കുട്ടികളാണ് പങ്കെടുത്തത്. ജെ.ഇ.ഇയുടെ ആദ്യ ഘട്ട മെയിന്‍ പരീക്ഷയില്‍ രണ്ടു പെണ്‍കുട്ടികളുള്‍പ്പെടെ 28 വിദ്യാര്‍ഥികള്‍ യോഗ്യത നേടിയിരുന്നുവെന്ന് സൈനിക വക്താവ് പഞ്ഞു. അഞ്ചുപേര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പരീക്ഷ എഴുതിയിരുന്നില്ല.
യുവജനങ്ങളെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലേക്കുള്ള പ്രവേശനത്തിന് സഹായിക്കുന്ന പദ്ധതിയാണ് സേന തുടങ്ങി വെച്ച കശ്മീര്‍ സൂപ്പര്‍ 40 സംരംഭം.
കശ്മീര്‍ സൂപ്പര്‍ 40 സംരംഭത്തില്‍ ഭാഗഭാക്കായി വിജയം കൈവരിച്ച 24 വിദ്യാര്‍ഥികളുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത് സംഭഷണം നടത്തി. ഡല്‍ഹിയിലെ സൈനിക ആസ്ഥാനത്ത് ജൂണ്‍ 13നായിരുന്നു കൂടിക്കാഴ്ച്ച.
സര്‍ക്കാരിന്റെ സാമൂഹ്യ ഉത്തരവാദിത്വ പഠന കേന്ദ്രവും(സി എസ് ആര്‍ എല്‍) സേനയും ചേര്‍ന്നാണ് കശ്മീര്‍ സൂപ്പര്‍ 40 കോച്ചിങ് പരിപാടി ആരംഭിച്ചത്. സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 40 വിദ്യാര്‍ഥികള്‍ക്ക് 11 മാസത്തെ പരിശീലനവും സൗജന്യ താമസവും നല്‍കുന്നതാണ് കോച്ചിങ് രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."