മലയാള ദിനാഘോഷവും ഭരണഭാഷാ വാരാചരണവും: ജില്ലാതല ഉദ്ഘാടനം നടത്തി
പാലക്കാട്: ജോലിയിലും പൊതുയിടങ്ങളിലും മലയാളഭാഷയെ ഉയര്‍ത്തിക്കാണിക്കാന്‍ മുഴുവന്‍ ജീവനക്കാരും ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്ന് അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. വിജയന്‍ പറഞ്ഞു. മലയാളികള്‍ക്ക് ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ മലയാളഭാഷയിലൂടെ മാത്രമെ കഴിയൂവെന്നും ഉത്തരവുകളും അപേക്ഷകളും മലയാളത്തില്‍ തയ്യാറാക്കുന്നതാണ് സാധാരണക്കാരന് പ്രയോജനകരമെന്നും എ.ഡി.എം. പറഞ്ഞു.
ജില്ലാ ഭരണകൂടവും വിവര -പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ കാര്യാലയവും ചേര്‍ന്ന് സംഘടിപ്പിച്ച മലയാള ദിനാഘോഷം- ഭരണഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മലയാളഭാഷാ സംരക്ഷണ പ്രതിജ്ഞ എ.ഡി.എം കലക്ടറേറ്റ് ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു.
പാലക്കാട് സബ് കലക്ടര്‍ ആസിഫ്.കെ. യൂസഫ് പരിപാടിയില്‍ അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാലുകള്‍ കൊണ്ട് ചിത്രം വരച്ച് ലഭിച്ച തുക സംഭാവന നല്‍കിയ എം.ബി. പ്രണവ് പരിപാടിയില്‍ തത്സമയം ചിത്രം വരച്ചു.
എം.ബി പ്രണവിനും സംഘഗാനമാലപിച്ച മെഹ്ഫില്‍ സംസ്‌കാരിക കൂട്ടായ്മയിലെ വിദ്യാര്‍ഥികള്‍ക്കും എ.ഡി.എം. ട്രോഫികള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കലക്ടറേറ്റിലെ ഉദ്യോഗസ്ഥരായ ജി.രേഖ, സി. ദീപ, കെ. ഉഷ, എം.പി.ധന്യ, ടി.പി ജെനി, അജിത്ത് എന്നിവര്‍ കവിത ആലപിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചുമതലയിലുള്ള പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ്.ഗീത എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് 'ഭരണഭാഷ മലയാളം' എന്ന വിഷയത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ലളിത്ബാബു ക്ലാസ്സെടുത്തു.
ഫയലുകള്‍ ലളിതമായി കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് സംബന്ധിച്ച് ക്ലാസില്‍ പ്രതിപാദിച്ചു. ഉച്ചയ്ക്ക് ശേഷം സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി മലയാളഭാഷ ഭരണഭാഷ എന്ന വിഷയത്തില്‍ പ്രശ്‌നോത്തരി നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."