HOME
DETAILS

സമകാലീന സാഹചര്യത്തില്‍ ഇന്ത്യയില്‍ സോഷ്യലിസം കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളി: പ്രകാശ് കാരാട്ട്

  
backup
June 14, 2017 | 9:04 PM

%e0%b4%b8%e0%b4%ae%e0%b4%95%e0%b4%be%e0%b4%b2%e0%b5%80%e0%b4%a8-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%9a%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87

തൃശൂര്‍: സമകാലീന സാഹചര്യത്തില്‍ ഇന്ത്യയില്‍ സോഷ്യലിസം കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രാജ്യത്തെ ജാതീയത സോഷ്യലിസത്തിന്റെ വളര്‍ച്ചയ്ക്ക് തടസമാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തൃശൂരില്‍ സംഘടിപ്പിച്ച ഇ.എം.എസ്. സ്മൃതിയുടെ ഭാഗമായി സോഷ്യലിസത്തിലേക്കുള്ള പാത എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രകാശ് കാരാട്ട്. സോഷ്യലിസം രാജ്യത്ത് കെട്ടിപ്പടുക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്,. മുതലാളിത്തവും ജാതീയതയും സോഷ്യലിസത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു വിപ്ലവപാര്‍ട്ടിക്കു മാത്രമേ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് സോഷ്യലിസം എന്ന ആശയത്തിലേക്ക് രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കൂ എന്നും കാരാട്ട് പറഞ്ഞു. മതവും മതവര്‍ഗീയതയും വലിയ യാഥാര്‍ഥ്യങ്ങളായി ഇന്ത്യയില്‍ നിലനില്‍ക്കുമ്പോള്‍ കേവലം ഒരു പഞ്ചായത്തിലോ ചെറുസമൂഹത്തിലോ മാത്രമായി സോഷ്യലിസം കെട്ടിപ്പടുക്കുന്നത് സോഷ്യലിസത്തിന്റെ പൂര്‍ണതയിലെത്തിക്കാന്‍ സാധിക്കില്ലെന്ന് സമാന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണത്തില്‍ എം സ്വരാജ് എം.എല്‍.എ പറഞ്ഞു. അതേസമയം ലോക മാധ്യമങ്ങള്‍ പോലും ഉദ്ദരിച്ച കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സോഷ്യലിസമെന്ന യാഥാര്‍ഥ്യത്തിലേക്ക് മുന്നേറുകയാണെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. സംഗീത നാടക അക്കാദമി റിജണല്‍ തിയ്യറ്ററില്‍ നടന്ന സമ്മേളനത്തില്‍ എം എം വര്‍ഗീസ് അധ്യക്ഷനായി. സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ഇ.എം രാധ എന്നിവര്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago