പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് നികുതി: മാലിന്യ നിര്‍മാര്‍ജന പദ്ധതിയെ തുരങ്കംവെക്കുമെന്ന്
ഒറ്റപ്പാലം: നിലവില്‍ നികുതിയില്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് 18 ശതമാനം ചുമത്തുന്ന നിര്‍ദേശം കേരളത്തിലെ സ്ക്രാപ്പ് കച്ചവടം നടത്തുന്നവരെ ഗുരുതരമായി ബാധിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഇപ്പോള്‍ തന്നെ സ്ക്രാപ്പ് കച്ചവടക്കാരുടെ കേന്ദ്രങ്ങളില്‍ ഇത് വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ഫാക്ടറികള്‍ റീ സൈക്ലിങ്ങിനായി വാങ്ങിയിരുന്ന പഴയ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ ആവശ്യക്കാരില്ലാതെ കുന്നുകൂടിക്കിടക്കുകയാണ്. മാത്രമല്ല സ്ക്രാപ് വ്യാപാരികളുടെ വലിയ തുക പാഴായി പോകുന്ന സ്ഥിതിയുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ജി.എസ്.ടിയിലെ നികുതി നിര്‍ദ്ദേശം പുനഃപ്പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒറ്റപ്പാലം വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. കെ.എ. ഹമീദ്, വി.എം. ലത്തീഫ്, മുസ്തഫ മുളയങ്കാവ്, ലിയാഖത്തലി, സിദ്ധിഖ് ഒറ്റപ്പാലം, ഷെക്കീര്‍ ടി.പി, സി.എച്ച് അബ്ദുല്‍ഖാദര്‍, സക്കറിയ, അസ്സന്, മുഹമ്മദ് ഹാജി, ഷെയ്ക്ക് ചിന്നാവ, ചന്ദ്രന് കൊഴിഞ്ഞാമ്പാറ, ഭരത് രത്നകുമാര്‍, സുന്ദരന്‍ ചിറ്റൂര്‍, സുരേഷ് കണ്ണമ്പ്ര പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."