പ്രളയകാലത്ത് കണ്ടത് മതനിരപേക്ഷ മനസ്: മുഖ്യമന്ത്രി
പിണറായി: കേരളത്തിന്റെ പ്രത്യേകതയായ മതനിരപേക്ഷ മനസാണു പ്രളയകാലത്ത് നാം കണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി സഹകരണ ബാങ്കിന്റെ പാര്‍ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളില്‍ എല്ലാവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഒരു ജാതി മത ചിന്തയും അതിനു തടസമായില്ല. ആപത്ഘട്ടത്തില്‍ സഹായിക്കാനുള്ള സന്നദ്ധത ജനങ്ങള്‍ക്കുണ്ട്. പ്രളയകാലത്ത് തകര്‍ന്ന പതിനെട്ടായിരത്തോളം വീടുകളില്‍ രണ്ടായിരത്തോളം വീടുകള്‍ സഹകരണമേഖല നിര്‍മിച്ചുനല്‍കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രളയകാലത്ത് നാശനഷ്ടം നേരിട്ട വ്യാപാരികള്‍ക്കു കേന്ദ്ര മാനദണ്ഡമനുസരിച്ച് ഒരു സഹായവും ലഭിക്കാത്തതിനാല്‍ പത്തുലക്ഷം രൂപ വായ്പ നല്‍കാന്‍ സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ വലിയ പങ്ക് വഹിക്കാന്‍ സഹകരണ മേഖലയ്ക്കു കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കെ. ഗിരിജ മുഖ്യമന്ത്രിയില്‍ നിന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
പി. ബാലന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍, പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ, സി. സലീന, എം.കെ ദിനേഷ് ബാബു, വി.ര ാമകൃഷ്ണന്‍, വി.എ നാരായണന്‍, സി.എന്‍ ചന്ദ്രന്‍, കെ. ശശിധരന്‍, കക്കോത്ത് രാജന്‍, ആലക്കണ്ടി രാജന്‍, സി.വി. സുമജന്‍, എ. ശ്രീഗണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."