HOME
DETAILS

കോടതിയിലെ വാര്‍ത്താശേഖരണം: സമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു

  
backup
August 04 2016 | 18:08 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0

കൊച്ചി: അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിന് രൂപീകരിച്ച സമിതിയുടെ യോഗം അഭിപ്രായ ഐക്യം ഉണ്ടാക്കാനാവാതെ പിരിഞ്ഞു.

പത്ര ഉടമസ്ഥരുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തിയ ശേഷം ഓഗസ്റ്റ് 16 ന് ചര്‍ച്ച തുടരാമെന്ന ധാരണയോടെയാണ് യോഗം പിരിഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അഡ്വക്കറ്റ് ജനറല്‍ അധ്യക്ഷനായി രൂപവല്‍ക്കരിച്ചിട്ടുള്ള സമിതി ഇന്നലെ ഉച്ചയ്ക്ക് ശേഷം എ.ജി ഓഫിസിലായിരുന്നു ആദ്യയോഗം ചേര്‍ന്നത്.

പത്രം ഉടമാ പ്രതിനിധികളെകൂടി ഉള്‍പ്പെടുത്തിയുള്ള നിര്‍ദേശം അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പ്രശ്‌നപരിഹാരത്തിനുള്ള കൂടുതല്‍ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സമിതി അധ്യക്ഷന്‍ കൂടിയായ അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിന്റെ ചേംബറിലായിരുന്നു യോഗം ചേര്‍ന്നത്. സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കത്തക്ക വിധം അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തിയതായി അഡ്വക്കറ്റ് ജനറല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 16ന് തുടര്‍ചര്‍ച്ച നടത്തുന്നതുവരെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ സ്വതന്ത്രമായി റിപ്പോര്‍ട്ടിങ് നടത്താനുള്ള സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി ആക്ടിങ് ചീഫ് ജസ്റ്റിസുമായി സംസാരിക്കാന്‍ യോഗം അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന സെക്രട്ടറി സി. നാരായണന്‍, എറണാകുളം ജില്ലാ പ്രസിഡന്റ് കെ. രവികുമാര്‍, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറി ജഗന്‍ എബ്രഹാം. എം. ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ കൃഷ്ണദാസ്. പി. നായര്‍, ഐ. ഷീലാദേവി, നീമ ജേക്കബ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago