പ്രാദേശികവാദത്തില്‍ വീണ് സി.പി.എം; കുഞ്ഞമ്പുവിനെ അട്ടിമറിച്ച് മഞ്ചേശ്വരത്ത് ശങ്കര്‍ റൈ
#ടി.കെ ജോഷി
കാസര്‍കോട്: സി.എച്ച് കുഞ്ഞമ്പുവിന്റെ സ്ഥാനാര്‍ഥിത്വം അവസാന നിമിഷം അട്ടിമറിച്ച് എം. ശങ്കര്‍ റൈയെ മഞ്ചേശ്വരത്തു കളത്തിലിറക്കാന്‍ സി.പി.എം തയാറായതിന് പിന്നില്‍ കന്നഡ വോട്ടുകള്‍ സമാഹരിച്ച്് വിജയിച്ചു കയറാമെന്ന പ്രതീക്ഷ. മഞ്ചേശ്വരത്തെ പ്രാദേശിക വാദത്തെ പ്രതിരോധിച്ച് എം.സി ഖമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞുവെങ്കിലും സി.പി.എം ജില്ലാ,സംസ്ഥാന നേതൃത്വങ്ങള്‍ പക്ഷെ പ്രാദേശിക വാദത്തെ എങ്ങനെ വോട്ടാക്കി മാറ്റാമെന്നുള്ള തന്ത്രങ്ങളാണ് മെനഞ്ഞത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം മഞ്ചേശ്വരം മുന്‍ എം.എല്‍.എ കൂടിയായിരുന്ന സി.എച്ച് കുഞ്ഞമ്പുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിക്കുകയും ഇക്കാര്യം സംസ്ഥാന സമിതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.സി ഖമറുദ്ദീനെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. ഖമറുദ്ദീന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെയാണ് സി.പി.എം നിലപാട് മാറ്റിയത്.
ജില്ലാ കമ്മിറ്റി അംഗവും തുളു സാംസ്കാരിക പ്രവര്‍ത്തകനും കൂടിയായ ശങ്കര്‍ റൈ(59)യെ സ്ഥാനാര്‍ഥിയാക്കാന്‍ ഇന്നലെ രാവിലെ ചേര്‍ന്ന അടിയന്തര ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കുകയും ചെയ്തു. മത്സരിക്കാന്‍ സി.എച്ച് കുഞ്ഞമ്പുവിന് താല്പര്യമില്ല എന്ന വാദമാണ് സി.പി.എം ഉയര്‍ത്തുന്നതെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുയര്‍ന്ന അസ്വാരസ്യത്തിലും കന്നഡ വാദത്തിലും പ്രതീക്ഷയര്‍പ്പിച്ചാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി മാറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."