HOME
DETAILS

അല്ലാഹുവിന്റെ പൊരുത്തം നേടലാണ് പ്രധാനം

  
backup
June 16 2017 | 21:06 PM

%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%82

 

റമദാനിലെ പാപമോചനത്തിന്റെ ദിനരാത്രങ്ങള്‍ വിടപറഞ്ഞു. നരകവിമോചനത്തിന്റെയും സ്വര്‍ഗപ്രവേശനത്തിന്റെയും ദിനങ്ങളിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ നാം പാപമോചനത്തിന് അര്‍ഹരായിട്ടുണ്ടോയെന്നൊരാത്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു. പാപമോചനം സാധ്യമായെങ്കില്‍ മാത്രമേ നരകമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും കഴിയുകയുള്ളൂ. റമദാന്‍ നമുക്ക് വലിയ ഭാഗ്യമാണ്. ഒരു അടിമയെ സംബന്ധിച്ചിടത്തോളം മഗ്ഫിറത്താണ് പ്രധാനം. പടച്ച തമ്പുരാന് ഏറ്റവും സന്തോഷമുള്ള കാര്യവും അവന്റെ അടിമക്ക് പൊറുത്തു കൊടുക്കലാണ്. ആ അവസരത്തില്‍ അല്ലാഹു ചിരിക്കുമെന്നും പുണ്യ റസൂല്‍ (സ.അ) പറഞ്ഞു. നമ്മളില്‍ ആരോടെങ്കിലും മറ്റൊരാള്‍ തിന്മ ചെയ്യുകയും പിന്നീടയാള്‍ക്ക് അത് പൊരുത്തപ്പെടുകയും ചെയ്തു. നാളുകള്‍ക്ക് ശേഷം അയാളെ കാണുമ്പോള്‍ അവന്‍ ചെയ്ത തിന്മയുടെ കാര്യം നമ്മുടെ ഓര്‍മ്മകളിലേക്ക് ഓടിയെത്തും. എന്നാല്‍ കരുണാമയനായ അല്ലാഹു മഗ്ഫിറത്ത് നല്‍കിയാല്‍ പിന്നെ അതിനെ കുറിച്ച് യാതൊന്നും ബാക്കി വയ്ക്കാറില്ല. 

ഞാന്‍ നശിച്ചിരിക്കുന്നു എന്ന് വിലപിച്ച് കൊണ്ടു വന്ന ആളോട് റസൂല്‍ (സ.അ) പറഞ്ഞു.നീ പറയുക, അയാളത് പറഞ്ഞപ്പോള്‍ ആവര്‍ത്തിക്കുവാന്‍ നബി (സ.അ) അയാളോടാവശ്യപ്പെട്ടു.
സൃഷ്ടിയെ സംബന്ധിച്ചിടത്തോളം സൃഷ്ടാവിന്റെ പൊരുത്തമാണ് ആദ്യം ലഭിക്കേണ്ടത്. നരകമോചനം രണ്ടാമത്തെ കാര്യമാണ്. റമദാന്‍ ശ്രേഷ്ഠമായത് അത് അല്ലാഹുവിന്റെ പൊരുത്തം വാങ്ങിത്തരുന്ന മാസമായതിനാലാണ്. ദീര്‍ഘനാള്‍ ജീവിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്ത ആളും വളരെ കുറച്ചു കാലം മാത്രം ജീവിച്ചയാളും അല്ലാഹുവിന്റെ സന്നിധിയില്‍ എത്തിപ്പെടുന്നു. അപ്പോള്‍ വളരെ കുറച്ചുകാലം മാത്രം ജീവിച്ചയാള്‍ അല്ലാഹുവിനോട് പറയുന്നു. അല്ലാഹുവേ , നീ എനിക്ക് ദീര്‍ഘനാള്‍ ജീവിക്കാന്‍ അവസരം നല്‍കിയിരുന്നുവെങ്കില്‍ ഞാന്‍ നിന്റെ പൊരുത്തം നേടാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമായിരുന്നല്ലോ..അപ്പോള്‍ അല്ലാഹു അവനോട് ചോദിക്കും നിനക്ക് എന്റെ പൊരുത്തമാണോ ആവശ്യം ?. അതേ പടച്ചവനേ നിന്റെ പൊരുത്തമാണെനിക്കാവശ്യം. അപ്പോള്‍ അല്ലാഹു അവനോട് പറയും, എന്നാല്‍ നീ നരകത്തിലേക്ക് പോകുക. ഉടന്‍ തന്നെ നരകത്തിലേക്ക് പോകുകയും അവന്‍ അതില്‍ പതിക്കുകയും ചെയ്യുന്നു. ആ നിമിഷം അവനെ സംബന്ധിച്ചിടത്തോളം നരകം തണുപ്പും രക്ഷയുമാകുന്നു. പുണ്യനബി പറഞ്ഞതാണിത്. പ്രപഞ്ചനാഥനായ അല്ലാഹു അവന്റെ പൊരുത്തം സമ്പാദിക്കുന്നവരില്‍ നമ്മേയും ഉള്‍പ്പെടുത്തുമാറാകട്ടെ.....ആമീന്‍.

എസ്.വൈ.എസ് കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി ,
ചങ്ങനാശേരി പറാല്‍ മുഹ്യുദ്ദീന്‍ മസ്ജിദ് ഇമാം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago