HOME
DETAILS
MAL
കയര്‍ തൊഴിലാളികള്‍ക്ക് ബോണസ്
backup
August 04 2016 | 19:08 PM
കല്‍പ്പറ്റ: ഓണത്തോടനുബന്ധിച്ച് കയര്‍ തൊഴിലാളികള്‍ക്ക് 2016 ജനുവരി മുതല്‍ മെയ് വരെയുള്ള വേതനത്തിന്റെ 20 ശതമാനം അഡ്വാന്‍സ് ബോണസായും 9.74 ശതമാനം ബോണസ് ഇന്‍സെന്റീവായും ലഭിക്കും.
അഡീ. ലേബര്‍ കമ്മിഷണര്‍ ഡോ. ജി.എല്‍ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തൊഴിലാളി-തൊഴിലുടമാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ ഏഴിന് മുന്‍പ് തുക വിതരണം ചെയ്യാനും ധാരണയായിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ സഹകരണ-പൊതുമേഖലയിലെ തൊഴിലാളികള്‍ക്കും പുതുക്കിയ തീരുമാനപ്രകാരമുള്ള ബോണസ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."