HOME
DETAILS

ചാംപ്യന്‍സ് ലീഗ്: പ്രതികാരത്തിനൊരുങ്ങി ഇന്റര്‍ മിലാന്‍, പി.എസ്.ജിക്ക് ജീവന്‍മരണ പോരാട്ടം

  
backup
November 05, 2018 | 11:27 PM

%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് രണ്ടാംഘട്ട ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഗ്രൂപ്പിലെ ആറ് മത്സരങ്ങളില്‍ ഓരോ ടീമുകളുടേയും മൂന്ന് മത്സരങ്ങള്‍ നേരത്തെ അവസാനിച്ചിരുന്നു. ലിവര്‍പൂള്‍, അത്‌ലറ്റികോ മാഡ്രിഡ്, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, പി.എസ്.ജി, ബാഴ്‌സലോണ, ഇന്‍ര്‍മിലാന്‍ എന്നീ കരുത്തരായ ടീമുകള്‍ ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.
ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ ക്യാംപ്‌നൗവിലേറ്റ 2-0ത്തിന്റെ തോല്‍വിക്ക് മധുര പ്രതികാരം വീട്ടാനൊരുങ്ങിയാണ് ഇന്റര്‍ മിലാന്‍ കളത്തിലെത്തുന്നത്. സ്വന്തം മൈതാനത്ത് കാണികളുടെ ബലത്തില്‍ മത്സരം പിടിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്റര്‍. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് 6 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് ഒരു പോയിന്റുമാണുള്ളത്. സീസണില്‍ മോശം ഫോം തുടരുന്ന ടോട്ടന്‍ഹാമിന് ഇന്നത്തെ മത്സരത്തില്‍ പി.എസ്.വി എയ്‌ന്തോവനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ചാംപ്യന്‍സ്‌ലീഗ് മോഹങ്ങള്‍ നിലനിര്‍ത്താനാവൂ.
ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ലിവര്‍പൂള്‍ റെഡ്സ്റ്റാറിനെയും പി.എസ്.ജി നാപോളിയെയുമാണ് നേരിടുന്നത്. ലിവര്‍പൂളിനും പി.എസ്.ജിക്കും എവേ പോരാട്ടമാണിത്. നേരത്തെ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ 4-0ത്തിന് റെഡ്സ്റ്റാറിനെ പരാജയപ്പെടുത്തിയിരുന്നു.
ഇന്ന് രാത്രി 11.25 നാണ് ലിവര്‍പൂളിന്റെ മത്സരം. നാപോളിയുമായുള്ള ഇന്നത്തെ മത്സരം പി.എസ്.ജിക്ക് നിര്‍ണായകമാണ്. ഹോംമത്സരത്തില്‍ നാപോളിയുമായി 2-2 സമനില പാലിച്ച പി.എസ്.ജിക്ക് ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയോ അല്ലെങ്കില്‍ മൂന്ന് ഗോള്‍ നേടി സമനില പാലിക്കുകയോ ചെയ്തില്ലെങ്കില്‍ ഗ്രൂപ്പില്‍ നിന്ന് മുന്നോട്ട് പോവാനാവില്ല. മൂന്ന് മത്സരത്തില്‍നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റുമായി ലിവര്‍പൂളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഒരു ജയവും രണ്ട് സമനിലയുമായി നാപോളി രണ്ടാം സ്ഥാനത്തും ഓരോ സമനിലയും ജയവും തോല്‍വിയുമായി പി.എസ്.ജി മൂന്നാം സ്ഥാനത്തുമാണ് നിലവില്‍.
ഗ്രൂപ്പ് എയിലെ മത്സരത്തില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡും ബൊറൂസിയ ഡോര്‍ഡ്മുണ്ടും തമ്മില്‍ ഏറ്റുമുട്ടും. കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ഡോര്‍ട്മുണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. എവേ മത്സരത്തില്‍ ഡോര്‍ട്മുണ്ടിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരജയപ്പെട്ട അത്‌ലറ്റികോക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ മൊണാക്കോ ക്ലബ് ബ്രൂഗിനെ നേരിടും. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഷാല്‍ക്കെ ഗലാട്ടസരെയെയും പോര്‍ട്ടോ ലോകോമോട്ടീവ് മോസ്‌കോയേയും നേരിടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  14 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  14 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  14 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  14 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  14 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  14 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  14 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  14 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  14 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  14 days ago