HOME
DETAILS

കരള്‍മാറ്റ ശസ്ത്രക്രിയ: മരണസംഖ്യ കൂടുന്നു; മെഡി. കോളജില്‍ ശസ്ത്രക്രിയ തുടങ്ങണമെന്ന് ആവശ്യം

  
backup
November 06, 2018 | 2:39 AM

%e0%b4%95%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

കോഴിക്കോട്: ജില്ലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയരായവരുടെ മരണസംഖ്യ കൂടുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും വീടുവിറ്റും കടം വാങ്ങിയുമാണു പലരും ശസ്ത്രക്രിയക്കൊരുങ്ങുന്നത്. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കിയ ശസ്ത്രക്രിയകള്‍ ഏറെയും ഫലം കാണുന്നില്ല. ഓപറേഷന്‍ കഴിഞ്ഞ് കുറഞ്ഞനാളുകള്‍ക്കകം പലരുടെയും മരണം സംഭവിക്കുന്നു.
കഴിഞ്ഞദിവസം മുക്കം മണാശ്ശേരി കിഴക്കേ തൊടികയില്‍ അശോകന്റെ മകള്‍ ലിജിയാണ് (37) ആണ് ഏറ്റവും അവസാനമായി വിധിക്കു കീഴടങ്ങിയത്. ഇവരുടെ ഇരുകരളുകളും തകര്‍ന്നിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ ശസ്ത്രക്രിയയും ഫലം ചെയ്തില്ല. നേരത്തെ നടുവണ്ണൂരും പേരാമ്പ്രയിലും കോഴിക്കോട് ചെറുവണ്ണൂരും കല്ലായിയിലും കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയരായവര്‍ മരിച്ചിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് മരണംവരെ മരുന്നുകള്‍ കഴിക്കണം. മുടങ്ങിയാല്‍ മരണമുറപ്പ്. കരള്‍ ദാനംചെയ്തവര്‍ മൂന്നുമാസവും മുടങ്ങാതെ മരുന്നു കഴിക്കണം. ചികിത്സ തുടരണമെങ്കിലോ കടം പെരുകി കുടുംബമൊന്നിച്ച് ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയിലുമാണു കുടുംബങ്ങള്‍. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുവര്‍ഷം മാത്രം കഴിയുമ്പോഴേക്ക് ചികിത്സാചെലവ് അന്‍പതു ലക്ഷമായി ഉയരുന്നുണ്ട്. ജില്ലയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ എത്ര? അസുഖം മൂര്‍ച്ചിച്ചു മരിച്ചുപോയവര്‍ എത്ര? ഒപറേഷനുശേഷം ജീവിച്ചിരിക്കുന്നവര്‍ ആരെല്ലാം? എന്നതിനൊന്നും തിട്ടമായ കണക്കില്ല. സര്‍ക്കാരിന് അവരുടെ കണക്കുകള്‍ സൂക്ഷിക്കേണ്ടണ്ട ബാധ്യതയുമില്ല. കേരളത്തിലെന്നല്ല, ഇന്ത്യയിലെ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവയ്ക്കാനാവശ്യമായ സൗകര്യങ്ങളുമില്ല. ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസില്‍ പോലും (എയിംസ്) ഇത്തരം സര്‍ജറികള്‍ വിജയത്തിലെത്തിക്കാനുള്ള സൗകര്യങ്ങളില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരുക്കിയ സംവിധാനങ്ങളെല്ലാം ഒരൊറ്റ ശസ്ത്രക്രിയയുടെ പരാജയത്തോടെ തുരുമ്പെടുക്കുകയാണ്. രോഗി മരിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയിടത്തും വിജയിക്കാനായില്ല. മറ്റൊരു സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ശസ്ത്രക്രിയ. പിന്നീട് ഒരു ്രശമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടണ്ടായതേയില്ല.  എറണാകുളത്തെ ഒരു ആശുപത്രിയില്‍ നിന്ന് മാത്രം 13 വര്‍ഷത്തിനിടെ 500നടുത്ത് പേര്‍ കരള്‍ മാറ്റിവച്ചിരിക്കുന്നു. ഇതില്‍ 400 പേരും ഇന്നു ജീവനോടെയില്ല. ശേഷിക്കുന്നവരില്‍ പലരും ജീവിതത്തിനും മരണത്തിനുമിടക്കുള്ള നൂല്‍പാലത്തിലൂടെ യാത്രചെയ്യുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആറ് ആശുപത്രികളില്‍ നിന്നായി 700ഓളം പേര്‍ ചികിത്സയ്ക്ക് വിധേയരായിട്ടുണ്ടെണ്ടന്നാണ് ഈ ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ഇതില്‍ 500 പേരും യാത്രയായത് മരണത്തിലേക്കാണ്. മരിച്ചവരുടെ കണക്കിനേക്കാള്‍ ജീവിച്ചിരിക്കുന്നവരുടെ അംഗസംഖ്യ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അതുറക്കെ പറഞ്ഞ് പുതിയ രോഗികളെ ക്ഷണിക്കുന്നു. അവരുടെ വിജയ കഥകേട്ട് പ്രതീക്ഷയ്ക്ക് വകയില്ലാത്ത രോഗികളുടെ കുടുംബങ്ങളും ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സയ്‌ക്കൊരുങ്ങുന്നു. ഹൈടെക് ആശുപത്രികള്‍ തടിച്ചുകൊഴുക്കുന്ന അവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്നാണു രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനം: മുംബൈയ്ക്ക് പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദേശം; പൊലിസ് പട്രോളിംഗ് ശക്തമാക്കും

Kerala
  •  14 days ago
No Image

ആരാധനാലയങ്ങൾ ആക്രമിക്കാൻ ഗൂഢാലോചന നടത്തി; സഊദിയിൽ രണ്ട് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി

Saudi-arabia
  •  14 days ago
No Image

കേരള സർവകലാശാലയിലെ ​ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി

Kerala
  •  14 days ago
No Image

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

Cricket
  •  14 days ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  14 days ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  14 days ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  14 days ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  14 days ago
No Image

എസ്ഐആർ: പ്രവാസികൾക്കും സ്ഥലത്ത് ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

uae
  •  14 days ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  14 days ago