HOME
DETAILS

റബര്‍ തോട്ടങ്ങളിലെ കളനാശിനി പ്രയോഗം ഉത്തരവ് ലംഘിച്ച്; ഹാരിസണ്‍ കമ്പനിക്കെതിരേ നടപടിയുമായി കൃഷിവകുപ്പ്

  
backup
November 06, 2018 | 3:13 AM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b3%e0%b4%a8%e0%b4%be%e0%b4%b6

പുതുക്കാട്: റബ്ബര്‍ തോട്ടങ്ങളില്‍ കളനാശിനി പ്രയോഗിക്കാന്‍ കൃഷി വകുപ്പിന്റെ അനുമതി വേണമെന്ന ഉത്തരവ് മറികടന്നാണ് പാലപ്പിള്ളിയില്‍ വിഷപ്രയോഗം നടന്നിരിക്കുന്നത്. പാലപ്പിള്ളി മേഖലയിലെ റബര്‍ എസ്റ്റേറ്റുകളില്‍ കളനാശിനി പ്രയോഗം നടത്താന്‍ അനുമതി തേടികൊണ്ട് കമ്പനികള്‍ ഏഴു മാസം മുന്‍പ് വരന്തരപ്പിള്ളി കൃഷി ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കൃഷിവകുപ്പില്‍ നിന്ന് കളനാശിനി പ്രയോഗത്തിനായി അനുമതി നല്‍കിയിട്ടില്ലെന്നും അനധികൃതമായാണ് തോട്ടങ്ങളില്‍ വിഷപ്രയോഗം നടത്തുന്നതെന്നും കൃഷി ഓഫിസര്‍ ഡോ. സ്വപ്ന അറിയിച്ചു. ഏതു തരത്തിലുള്ള നാശിനിയാണ് തോട്ടങ്ങളില്‍ ഉപയോഗിക്കേണ്ടതെന്ന് നിര്‍ദേശിക്കുന്നതും അതു നല്‍കുന്നതും കൃഷിവകുപ്പാണ്. കൃത്യമായ അളവില്‍ മാനദണ്ഡങ്ങള്‍ പാലിച്ചും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലുമാണ് കളനാശിനിപ്രയോഗം നടത്തേണ്ടതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവുകള്‍ അവഗണിച്ചാണ് കമ്പനികള്‍ വിഷപ്രയോഗം നടത്തുന്നത്. അനധികൃതമായി നടത്തുന്ന കളനാശിനി പ്രയോഗത്തിനെതിരേ നടപടിയെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും കൃഷി ഓഫിസര്‍ അറിയിച്ചു. ഇതിനിടെ റബര്‍ തോട്ടങ്ങളില്‍ വ്യാപകമായി കളനാശിനി പ്രയോഗം നടന്നതായി കണ്ടെത്തിയെന്ന് വരന്തരപ്പിളളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രേമ അറിയിച്ചു. നിര്‍ദേശങ്ങള്‍ വകവെക്കാതെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്ന തരത്തില്‍ വിഷപ്രയോഗം നടത്തയ കമ്പനിക്കെതിരേ അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.


'കളനാശിനി പ്രയോഗം നിര്‍ത്തിവെക്കണം'


പുതുക്കാട്: പാലപ്പിള്ളി ഹാരിസണ്‍ മലയാളം കമ്പനിയുടെ കുണ്ടായി എസ്റ്റേറ്റില്‍ ദിവസങ്ങളായി നടന്നു വരുന്ന കളനാശിനി പ്രയോഗം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരാതി.വരന്തരപ്പിള്ളി പഞ്ചായത്ത്, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍, ആരോഗ്യ വകുപ്പ്, കൃഷി ഓഫിസര്‍ എന്നിവര്‍ക്കാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നല്‍കിയത്. മുപ്ലി പുഴയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ റബര്‍ തോട്ടങ്ങളിലെ കളകള്‍ നശിപ്പിക്കാന്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതായി ശാസ്ത്രസാഹിത്യ പരിഷത്ത് പാലപ്പിള്ളി യൂണിറ്റ് ആരോപിച്ചു. തോട്ടങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ പ്രയോഗിക്കുന്നതുമൂലം പുഴയും മറ്റുജലസ്രോതസുകളും മലിനമാകാനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതിനും സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എം.എസ് 03 വിക്ഷേപണം വിജയകരം; 4410 കിലോ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം കുതിച്ചത് 'ബാഹുബലി'യില്‍

National
  •  24 days ago
No Image

ആദ്യം അവളെ നടുവിന് ചവിട്ടി താഴേക്കിട്ടു, തടയാന്‍ ശ്രമിച്ച എന്നേയും വലിച്ചിട്ടു, പകുതി പുറത്തായ എന്നെ ഒരു അങ്കിളാണ് രക്ഷിച്ചത്' നടുക്കം മാറാതെ സുഹൃത്ത്

Kerala
  •  24 days ago
No Image

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്തേക്ക് പെപ്പര്‍ സ്‌പ്രേ അടിച്ചു സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

ഭിന്നശേഷി പ്രതിസന്ധി നീങ്ങുന്നു; എയ്ഡഡ് സ്കൂളുകളിൽ നിയമന ശുപാർശ 14മുതൽ

Kerala
  •  24 days ago
No Image

തെരഞ്ഞെടുപ്പ് വിജ്ഞാപനം അരികെ; ഓവർസിയർമാരും എസ്.ഐ.ആർ ഡ്യൂട്ടിയിലേക്ക്; തദ്ദേശ പദ്ധതികൾക്ക് തിരിച്ചടി

Kerala
  •  24 days ago
No Image

അതിദാരിദ്ര്യ നിർമാർജനം; വീട് ലഭിക്കാനുള്ളത് 672 കുടുംബങ്ങൾക്ക്; പട്ടികയിൽ വീട് ലഭിക്കാത്തവരിൽ കൂടുതലും മലപ്പുറത്ത്

Cricket
  •  24 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് നടക്കും

Kerala
  •  24 days ago
No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  24 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  24 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  24 days ago