സുസ്ഥിര വികസനം ചര്‍ച്ച ചെയ്യാന്‍ ബഹ്‌റൈനില്‍ ആഗോള ഫോറം
മനാമ: ബഹ്‌റൈനില്‍ ഊര്‍ജ്ജം, കാലാവസ്ഥ, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 'സസ്റ്റൈനിബിലിറ്റി ഫോറം മിഡില്‍ ഈസ്റ്റ് 2026' ആരംഭിച്ചു. മനാമയിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബേയിലാണ് ഫോറം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് ഫോറത്തില്‍ പങ്കെടുക്കുന്നത്.
കാലാവസ്ഥാ മാറ്റം നേരിടുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഫോറത്തില്‍ പ്രധാനമായി ഉയര്‍ന്നത്. ഊര്‍ജ്ജ മേഖലയിലെ മാറ്റങ്ങള്‍, പരിസ്ഥിതി സംരക്ഷണം, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കും.
ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച ബഹ്‌റൈന്‍ എണ്ണ-പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാരക് ബിന്‍ ദൈന, സുസ്ഥിര വികസനത്തിനായി വ്യക്തമായ നയങ്ങളും ദീര്‍ഘകാല പദ്ധതികളും അനിവാര്യമാണെന്ന് പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക വളര്‍ച്ചയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ബഹ്‌റൈന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഊര്‍ജ്ജ മേഖലയിലെ പുരോഗതിക്ക് നിര്‍ണായകമാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയും പറഞ്ഞു. മേഖലയില്‍ നടക്കുന്ന പദ്ധതികള്‍ ഏകോപിപ്പിച്ചാല്‍ മാത്രമേ കാലാവസ്ഥാ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോറത്തിന്റെ ഭാഗമായി ഊര്‍ജ്ജ പരിവര്‍ത്തനം, കാലാവസ്ഥാ ധനസഹായം, പുതിയ നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും പാനല്‍ ചര്‍ച്ചകളും നടക്കും. ബിസിനസ് രംഗത്തെയും ഗവേഷണ മേഖലയിലെയും പ്രതിനിധികള്‍ അനുഭവങ്ങള്‍ പങ്കുവെക്കും.
ഈ ഫോറം ചര്‍ച്ചകള്‍ക്ക് മാത്രമല്ല, പ്രായോഗിക നടപടികള്‍ക്ക് വഴിയൊരുക്കുന്ന വേദിയാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
Bahrain hosted the Sustainability Forum Middle East 2026 in Manama, focusing on climate change, energy transition, and sustainable development through regional cooperation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."