HOME
DETAILS

ജമ്മു കശ്മീര്‍: എല്ലാ പ്രശ്‌നവും നെഹ്‌റു കാരണം, 1948 ല്‍ ചെയ്തത് ഹിമാലയന്‍ മണ്ടത്തരം- അമിത്ഷാ

  
backup
September 29, 2019 | 4:22 PM

what-restrictions-amit-shah-targets-opposition-over-jammu-and-kashmir-656464

 

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പഴിചാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കശ്മീര്‍ വിഷയം സങ്കീര്‍ണമാവാന്‍ കാരണം നെഹ്‌റുവാണെന്ന് അമിത്ഷാ പറഞ്ഞു.

1948 ല്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നെഹ്‌റു ഐക്യരാഷ്ട്രസഭയിലേക്കു പോയി. അത് ഹിമാലയന്‍ മണ്ടത്തരമായിരുന്നു, അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ മണ്ടത്തരം- അമിത്ഷാ പറഞ്ഞു.

ജമ്മു കശ്മീരില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന വാദവും  അമിത്ഷാ ഉന്നയിച്ചു. കശ്മീരിനെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും നിയന്ത്രണങ്ങള്‍ നിങ്ങളുടെ മനസില്‍ മാത്രമാണെന്നും അമിത്ഷാ പറഞ്ഞു.

'എവിടെയാണ് നിയന്ത്രണം? അത് നിങ്ങളുടെ മനസില്‍ മാത്രമാണ്. അവിടെ ഒരു നിയന്ത്രണവുമില്ല. ആകെയുള്ളത് നിയന്ത്രണങ്ങളുണ്ടെന്ന തെറ്റായ വാര്‍ത്തകള്‍ മാത്രമാണ്'- അമിത്ഷാ പറഞ്ഞു.

അടുത്ത കുറച്ച് മാസങ്ങള്‍ കൊണ്ട് കശ്മീര്‍ രാജ്യത്തെ ഏറ്റവും വികസിത പ്രദേശമാകുമെന്നും 370-ാം വകുപ്പ് റദ്ദാക്കിയത് മോദിയുടെ നിര്‍ണായകമായ തീരുമാനമായിരുന്നുവെന്നും അമിത്ഷാ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരും നിരന്തരം പോയിവരുന്നുണ്ടെന്നും അമിത്ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ 196 പൊലിസ് സ്റ്റേഷനുകളില്‍ എട്ടു സ്റ്റേഷന്‍ പരിധികളില്‍ മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നും അമിത്ഷാ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; നിയമ പിൻബലമുള്ള ആധികാരിക രേഖ

Kerala
  •  3 days ago
No Image

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

uae
  •  3 days ago
No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  3 days ago
No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  3 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  3 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  3 days ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  3 days ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  3 days ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  3 days ago