HOME
DETAILS

ഡ്രൈഡേ ആവശ്യവുമായി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദര്‍ശിച്ചു

  
backup
August 04, 2016 | 9:18 PM

%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%a1%e0%b5%87-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af



അമ്പലപ്പുഴ: സ്വാതന്ത്ര്യ ദിനത്തിലും മദ്യശാലകള്‍ക്ക് പൂട്ടിടണമെന്ന ആവശ്യത്തിന് മുഖ്യമന്ത്രിയുടൈയും മന്ത്രിമാരുടെയും പിന്തുണ തേടി വിദ്യാര്‍ഥികള്‍ തലസ്ഥാനത്ത് എത്തി.
നീര്‍ക്കുന്നും എസ്.ഡി.വി ഗവ. യു.പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന 'തണല്‍' ലഹരി വിരുദ്ധ സേവന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ മന്ത്രിമാരെ കാണാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയത്. സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും ഓഗസ്റ്റ് 15 ന് അടച്ചിടണമെന്ന ആവശ്യമാണ് വിദ്യാര്‍ഥികള്‍ മുന്നോട്ട് വെയ്ക്കുന്നത്. സ്വന്തം എം.എല്‍.എയും പൊതുമരാമത്ത് മന്ത്രിയുമായ ജി സുധാകരന്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ നേരില്‍ സന്ദര്‍ശിച്ചു പിന്തുണ തേടി.
ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു 'തണല്‍' പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഭീമ ഹര്‍ജി നല്‍കി. ഈ ആവശ്യം മുന്‍നിര്‍ത്തി കഴിഞ്ഞ മൂന്നു വര്‍ഷമായി വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിക്കുകയാണ്. നിരാഹാര സത്യാഗ്രഹം, മൗനജാഥ, വിവിധ കക്ഷിക നേതാക്കള്‍ക്ക് നിവേദനം എന്നിവ നല്‍കിയിരുന്നു. സ്വാതന്ത്ര്യത്തോടുള്ള ആദര സൂചകമായി ഓഗസ്റ്റ് 15 ഡ്രൈ ഡേ ആയി സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലാണ് വിദ്യാര്‍ഥികള്‍. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു രാജുമോന്‍, അമ്പലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ.പി കൃഷ്ണദാസ്, സി.വി പീതാംബരന്‍, പി പ്രസാദ്, എസ് സുരേഷ്‌കുമാര്‍, വിദ്യാര്‍ഥി പ്രതിനിധികളായി സ്‌കൂള്‍ ലീഡര്‍ എസ് ജുവല്‍, തോജാലക്ഷ്മി, അഥീന എസ്. ദാസ്, അനന്തകൃഷ്ണന്‍, ഐശ്വര്യ എന്നിവരും നിവേദക സംഘത്തല്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  a month ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  a month ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  a month ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  a month ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  a month ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  a month ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  a month ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  a month ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  a month ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  a month ago