കേന്ദ്രം പ്രചരിപ്പിക്കുന്നത് ഗോഡ്‌സേ ആദര്‍ശങ്ങളെന്ന് എ.കെ ആന്റണി: ഗോഡ്‌സേ ക്ഷേത്രങ്ങളെ തടയാന്‍ നിയമനിര്‍മാണം നടത്തണം
തിരുവനന്തപുരം: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷ് തന്ത്രം തന്നെയാണ് രാജ്യത്തെ ഭരണാധികാരികളും നടപ്പാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത് ഗോഡ്‌സെയുടെ ആദര്‍ശങ്ങളാണെന്നും ആന്റണി പറഞ്ഞു. ഗാന്ധിയുടെ ഇന്ത്യ ഇന്ന് എവിടെയാണ് നില്‍ക്കുന്നത്.
രാജ്യത്ത് പലയിടത്തും ഗോഡ്‌സെ ക്ഷേത്രങ്ങളാണ് വ്യാപകമാകുന്നത്. ഗോഡ്‌സെ ക്ഷേത്രങ്ങള്‍ ഉണ്ടാക്കുന്നവരെ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യം ഭരിക്കുന്നവര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടു. ഇന്ത്യയെ അടിച്ചമര്‍ത്തി ഒന്നാക്കാന്‍ ശ്രമിക്കുന്നു. ബഹുസ്വരതയും മതേതരത്വവും തകര്‍ത്താല്‍ രാജ്യം തകരുമെന്നും ആന്റണി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."