HOME
DETAILS

സച്ചരിതരുടെ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തുക: ജിഫ്‌രി തങ്ങള്‍

  
backup
October 03, 2019 | 7:08 PM

%e0%b4%b8%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0

 

ചേളാരി: സച്ചരിതരുടെ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായിരുന്ന ചെറുവാളൂര്‍ പി.എസ് ഹൈദ്രൂസ് മുസ്‌ലിയാര്‍, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ പേരില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിതരുടെ വിയോഗം സമൂഹത്തിന്റെ നഷ്ടം കൂടിയാണ്. ചെറുവാളൂര്‍ പി.എസ് ഹൈദ്രൂസ് മുസ്‌ലിയാരെയും എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരെയും പോലെയുള്ള പണ്ഡിതമഹത്തുക്കളുടെ മാതൃകായോഗ്യമായ ജീവിതമാണ് ഒരു ജനതയെ അവരിലേക്കടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, വി. മൂസക്കോയ മുസ്‌ലിയാര്‍ ഉള്ളിശ്ശേരി, ടി.എസ് ഇബ്രാഹീംകുട്ടി മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, എം.എം അബ്ദുല്ല മുസ്‌ലിയാര്‍ കുടക്, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഇ.കെ മുഹമൂദ് മുസ്‌ലിയാര്‍ നീലേശ്വരം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ ചേളാരി, നാസര്‍ ഫൈസി കൂടത്തായി, കെ.എച്ച് കോട്ടപ്പുഴ, കെ.പി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.സി അഹ്മദ് കുട്ടി മൗലവി പ്രസംഗിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  14 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  14 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  14 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  14 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  14 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  14 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  14 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  14 days ago