തരൂരും മുരളീധരനും ഇന്നുമുതല്‍ പ്രചാരണത്തിന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേഗംപോരെന്ന വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാതിയില്‍ കെ.പി.സി.സിയുടെ ഇടപെടല്‍. തിരുവനന്തപുരം മണ്ഡലത്തിലെ എം.പിയായ ശശി തരൂരും വട്ടിയൂര്‍ക്കാവിലെ മുന്‍ എം.എല്‍.എ കെ.മുരളീധരനും ഇന്ന് മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
പ്രചാരണത്തിലെ മെല്ലെപ്പോക്ക് തലസ്ഥാന കോണ്‍ഗ്രസിലെ തീരാപ്രശ്‌നമായി മാറിയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ശശി തരൂരിന്റെ പരാതി ഹൈക്കമാന്‍ഡ് ഇടപെട്ടാണ് തീര്‍ത്തത്. തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തിനുപിന്നാലെ കെ.മുരളീധരന്‍ വടകരയിലേക്ക് പോയി. ശശി തരൂര്‍ എം.പി ഉത്തരേന്ത്യയിലാണ്.
മോഹന്‍കുമാറിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ തരൂര്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്നുമുതല്‍ 10 ദിവസം മണ്ഡലത്തിലുണ്ടാകുമെന്ന് തരൂര്‍ സ്ഥാനാര്‍ഥിയെ വിളിച്ചറിയിക്കുകയും ചെയ്തു. ചുവരെഴുത്തും സ്ഥാനാര്‍ഥി പര്യടനവുമാണ് ഇപ്പോള്‍ നടക്കുന്നത്. ഡി.സി.സി അധ്യക്ഷനടക്കം സ്ഥാനാര്‍ഥി മോഹിയായിരുന്നുവെന്നതാണ് മെല്ലപ്പോക്കിനുപിന്നിലെ കാരണമെന്ന ആരോപണമുണ്ട്. മെല്ലെ തുടങ്ങി വേഗത്തിലാകുന്നതാണ് കോണ്‍ഗ്രസ് പ്രചാരണ രീതിയെന്നും താന്‍ തന്നെയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെന്നുമാണ് ഇതേക്കുറിച്ച് ഡി.സി.സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."