പാലിയേറ്റിവിനായി മരുന്നുകള്‍ ശേഖരിച്ചു നല്കി വിദ്യാര്‍ഥികള്‍ മാതൃകയായി
തൃക്കരിപ്പൂര്‍: ഉപയോഗിക്കാത്ത മരുന്നുകള്‍ വീടുകള്‍ കയറി ശേഖരിച്ചു പാലിയേറ്റിവ് യൂനിറ്റിനു കൈമാറി വിദ്യാര്‍ഥികള്‍ മാതൃകയായി. പടന്ന എം.ആര് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളാണു മാതൃക കാട്ടിയത്.
സന്നദ്ധ സംഘടനകളും മരുന്നുകള്‍ നല്കി കുട്ടികളെ സഹായിച്ചു. ശേഖരിച്ച മരുന്നുകള്‍ ഒരു മെഡിക്കല്‍ പ്രതിനിധിയുടെ സഹായത്തോടെ ഏതു രോഗത്തിനുള്ള മരുന്നാണെന്നു കണ്ടെത്തി കാലാവധി രേഖപ്പെടുത്തുന്ന ചാര്ട്ടുണ്ടാക്കിയാണു പടന്ന ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് യൂനിറ്റിനു കൈമാറിയത്.
മരുന്നുകള്‍ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ പാലിയേറ്റിവ് അധികൃതര്‍ക്കു കൈമാറി. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് വി.കെ മഖ്സൂദലി അധ്യക്ഷനായി. പെയിന്‍ പാലിയേറ്റിവ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷിജി ശേഖര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റജി കുമാര്‍, പാലിയേറ്റിവ് കമ്മ്യൂണി നഴ്സ് ഷര്‍മിള, അധ്യാപകരായ പ്രമോദ്, റഫീഖ് സംബന്ധിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി സുനില്‍ കുമാര്‍ സ്വാഗതവും വളണ്ടിയര്‍ സെക്രട്ടറി ഷബ്നം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."