ബാക്കിയുള്ള സയനൈഡ് എവിടെ?
അന്വേഷണവുമായി പൊലിസ്
സ്വന്തം ലേഖകന്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക തെളിവായ, ശേഷിച്ച സയനൈഡ് തേടി അന്വേഷണസംഘം. കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ആറ് ദിവസത്തെ ചോദ്യം ചെയ്യലില്‍ ജോളിയില്‍നിന്ന് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലിസിന്റെ ലക്ഷ്യം. റോയിയെ കൊന്നത് ജോളിയാണെന്ന് തെളിയിക്കാന്‍ ശക്തമായ തെളിവുകള്‍ ഇനിയും ആവശ്യമാണ്. ജോളിയുടെ കൈവശം സയനൈഡ് ഉണ്ടെങ്കില്‍ അത് കണ്ടെടുത്താല്‍ ശക്തമായ തെളിവാകും.
ചോദ്യം ചെയ്യലില്‍ ഒളിപ്പിച്ച ഇടം എവിടെയാണെന്ന് ജോളി തന്നെ പറയുമെന്നും അന്വേഷണ സംഘത്തിന് പ്രതീക്ഷയുണ്ട്. മാത്യു, പ്രജികുമാര്‍ എന്നിവരില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളും തെളിവുകള്‍ക്ക് ബലമേകുമെന്ന് അന്വേഷണ സംഘം കണക്കുകൂട്ടുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുന്നതിനൊപ്പം ജോളിയുമായി ബന്ധമുണ്ടായിരുന്നവരില്‍നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണ്. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയേയും ഭര്‍ത്താവിനേയും ഇന്നലെ കോഴിക്കോട് അസി. കമ്മിഷണര്‍ ചോദ്യം ചെയ്തു. ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."