'പ്രവാചക അധ്യാപനങ്ങളിലേക്ക് തിരിച്ചുനടക്കുകയാണ് വിജയമാര്‍ഗം'
മഞ്ചേരി: വംശവെറിയും വര്‍ഗീയ തീവ്രവാദ പ്രവണതകളും ആഗോളതലത്തില്‍ തഴച്ചുവളരുമ്പോള്‍ നന്മയുടെ അണയാത്ത പ്രഭ ചൊരിയുന്ന പ്രവാചകാധ്യാപനങ്ങളിലേക്കു തിരിച്ചുനടക്കുകയാണു വിജയമാര്‍ഗമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സഹചാരി സമിതി മഞ്ചേരിയില്‍ നടത്തിയ ഹുബ്ബുറസൂല്‍ പ്രഭാഷണ സമാപനദിന സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എ.എം നൗഷാദ് ബാഖവി പ്രഭാഷണം നടത്തി. മജ്‌ലിസുന്നൂറിന് പുത്തനഴി മൊയ്തീന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. സത്താര്‍ പന്തലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, ഉമര്‍ ഫാറൂഖ് ഫൈസി മണിമൂളി, ഉമര്‍ റഹ്മാനി പുല്ലൂര്‍, റഹീം ഫൈസി കാരക്കുന്ന് സംസാരിച്ചു. എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, മജീദ് പത്തപ്പിരിയം, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ജലീല്‍ ഫൈസി അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."