വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍
അരീക്കോട്:വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ രണ്ടു പേരെ അരീക്കോട് പൊലിസ് അറസ്റ്റ് ചെയ്തു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറ സ്വദേശി ഇട്ടിലാന്‍ ഉമ്മര്‍ (51), വെള്ളേരി കിളിയക്കോട് വീട്ടില്‍ അബ്ദുറഹ്മാന്‍ (50) എന്നിവരാണ് പിടിയിലായത്. ഏഴുപേര്‍ക്കെതിരേ രണ്ടു കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഉമ്മറിനെ ബുധനാഴ്ച രാത്രിയും അബ്ദുറഹ്മാനെ ഇന്നലെ നിലമ്പൂരില്‍വച്ചുമാണ് പിടികൂടിയത്. മൂന്നു കുട്ടികളുടെ മാതാവായ സ്ത്രീ ഒരുമാസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലാമത്തെ കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. വര്‍ഷങ്ങളായി നാട്ടിലില്ലാത്ത ഭര്‍ത്താവ് നാട്ടിലെത്തി നാലുമാസത്തിനകമായിരുന്നു പൂര്‍ണ വളര്‍ച്ചയെത്തിയ നാലാമത്തെ കുട്ടിയുടെ ജനനം. ഭര്‍ത്താവിന്റെ അനുമതിയോടെ വീട്ടമ്മ ഈ കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് കൈമാറി.മെഡിക്കല്‍ കോളജ് അധികൃതര്‍ വിവരം അരീക്കോട് പൊലിസിനെ അറിയിച്ചു. പൊലിസ് വീട്ടമ്മയുമായും ബന്ധുക്കളുമായും ബന്ധപ്പെട്ടെങ്കിലും പരാതിയില്ലെന്ന നിലപാടിലായിരുന്നു എല്ലാവരും. എന്നാല്‍ സംഭവത്തിനുപിന്നില്‍ ഒരു സംഘം തന്നെയുണ്ടെന്ന് കണ്ടെത്തിയ ബന്ധുക്കള്‍ കഴിഞ്ഞദിവസം പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ പരാതിക്കാരിയെ അരീക്കോട് ഭാഗത്തേക്കാണ് വിവാഹം ചെയ്തത്. നാട്ടിലെ പരിചയക്കാരിയായ ഒരു സ്ത്രീയുടെ സഹായത്തോടെയാണ് ആദ്യ പീഡനം നടന്നത്. പിന്നീട് ഈ സംഭവം പരസ്യപ്പെടുത്തുമെന്നും അതിന്റെ ചിത്രം കൈവശമുണ്ടെന്നും ഭീഷണിപ്പെടുത്തിയാണത്രെ ഈ സ്ത്രീ മറ്റു രണ്ടുപേര്‍ക്കുകൂടി വീട്ടമ്മയെ കാഴ്ചവച്ചത്. മുക്കം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ഒരു സ്ത്രീയടക്കം മൂന്നുപേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്. ഗതികെട്ട വീട്ടമ്മ അരീക്കോട്ടെ അയല്‍വാസിയോട് വിവരം പറഞ്ഞ് സഹായംതേടി. എന്നാല്‍ ഇയാള്‍ വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പരിചയക്കാര്‍ക്കുകൂടി പീഡിപ്പിക്കാന്‍ സൗകര്യം നല്‍കുകയുംചെയ്തു. ഈ സംഭവത്തില്‍ നാലുപേര്‍ക്കെതിരേ മറ്റൊരു കേസും പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."