ദാറുല്‍അന്‍വാര്‍ റമദാന്‍പ്രഭാഷണം സമാപിച്ചു
പള്ളിപ്പുറം: ദാറുല്‍അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കമ്മിറ്റിയുടെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റേയും ഈ അധ്യയന വര്‍ഷം കോംപ്ലക്‌സില്‍ പുതുതായി ആരംഭിക്കുന്ന വഫിയ കോളജിന്റേയും ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നുമൂല അന്‍വാര്‍ നഗറില്‍ സംഘടിപ്പിച്ച ദ്വിദിന റമദാന്‍ പ്രഭാഷണവും ദുആ സമ്മേളനവും സമാപിച്ചു.
വഫിയ കോളജിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കോംപ്ലക്‌സ് കമ്മിറ്റി ജന.സെക്രട്ടറി അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. സി.എ.സി കോഡിനേറ്റര്‍ ഹഖീം ഫൈസി ആദ്യശ്ശേരി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, സി.എ.എം.എ കരീം ശങ്കരമംഗലം സംസാരിച്ചു. രണ്ടാം ദിന റമദാന്‍ പ്രഭാഷണം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കുഞ്ഞിപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായി. നൗഷാദ് ബാഖവി ചിറിന്‍കീഴ് റമദാന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. ബുര്‍ദ്ദ മജ്‌ലിസിന് ഹാഫിള് സാജിദ് മുസ്‌ലിയാര്‍ തിരുവേഗപ്പുറ, അബൂസ്വാലിഹ് മൗലവി പരുതൂര്‍, ഉമറുല്‍ഫാറൂഖ് വാഫി കരുവാന്‍പടി നേതൃത്വം നല്‍കി.
പി.കെ മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, വി.പി കുഞ്ഞിപ്പുഹാജി കൊടുമുണ്ട, പി.മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ നാടപറമ്പ്, ഹാഫിള് സാജിദ് മുസ്‌ലിയാര്‍ തിരുവേഗപ്പുറ, പി.ടി കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ കരവത്തൂര്‍, മാനു ഹാജി കൈപ്പുറം, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, കെ. ആരിഫ് ഫൈസി തിരുവേഗപ്പുറ, ടി.പി.എം ബശീര്‍ ഫൈസി ചെമ്പുലങ്ങാട്. എം.എം ബശീര്‍ മാസ്റ്റര്‍ മേല്‍മുറി, കെ.എം ബാവ മൗലവി കൈപ്പുറം, കെ.പി ബാവ മൗലവി ചെമ്പ്ര, ടി.എ റശീദ് മാസ്റ്റര്‍ ചെറുകുടങ്ങാട്, യു.കെ.എം ബാവ പാലത്തറ, ബാവമൂന്നുമൂല, എം.പി മുഹമ്മദ്കുട്ടി ഹാജി മൂന്നുമൂല, കെ.പി ബാപ്പുട്ടി കൈപ്പുറം, ഹബീബ് മുതുതല, എം.പി ഹസന്‍ നാടപറമ്പ്, പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ കൂടല്ലൂര്‍, വി. ഹുസൈന്‍കുട്ടി മാസ്റ്റര്‍ വെസ്റ്റ് കൈപ്പുറം, ടി. ഹൈദ്രു മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍, എം. മുഹമ്മദ് ഹാജി ചെറുകുടങ്ങാട്, പി.ടി ആലിക്കുട്ടി ഹാജി കരിയന്നൂര്‍, എം.പി കുഞ്ഞ്മാന്‍ ഹാജി അഞ്ചുമൂല സംബന്ധിച്ചു. കോംപ്ലക്‌സ് കമ്മിറ്റി സെക്രട്ടറിമാരായ ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും ബാവനു ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."