HOME
DETAILS

യൂറോ യോഗ്യത: ഇംഗ്ലണ്ട് 6-0 ബള്‍ഗേറിയ ബള്‍ഗേറിയയില്‍ ഇംഗ്ലീഷ് ഗോള്‍വര്‍ഷം

  
backup
October 15, 2019 | 6:17 PM

%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b-%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-6-0-%e0%b4%ac%e0%b4%b3

 

സോഫിയ (ബള്‍ഗേറിയ): യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ ബള്‍ഗേറിയന്‍ ആരാധകരുടെ വംശീയാധിക്ഷേപത്തിന് ഗോള്‍വര്‍ഷത്തിലൂടെ മറുപടി പറഞ്ഞ് ഇംഗ്ലണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ ബള്‍ഗേറിയയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് പട തകര്‍ത്തെറിഞ്ഞത്.
ജയത്തോടെ യൂറോകപ്പ് യോഗ്യതയ്ക്കടുത്തെത്തി ഇംഗ്ലണ്ട്. അടുത്ത മാസം താരതമ്യേന ദുര്‍ബലരായ മോണ്ടിനെഗ്രോയുമായാണ് ടീമിന്റെ അടുത്ത മത്സരം. ഇംഗ്ലണ്ടിനായി റഹീം സ്റ്റെര്‍ലിങ്, റോസ് ബാര്‍ക്ലെ എന്നിവര്‍ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ഹാരി കെയ്‌നും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും വല കുലുക്കി. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തി. ആറ് കളികളില്‍നിന്ന് 15 പോയിന്റാണ് ടീമിനുള്ളത്. ഇത്രയും കളികളില്‍നിന്ന് 12 പോയിന്റുള്ള ചെക് റിപ്പബ്ലിക്കാണ് രണ്ടാമത്. കഴിഞ്ഞ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനോടേറ്റ (2-1) പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ഇംഗ്ലണ്ട് കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പന്തടക്കത്തിലും ഗോള്‍ ഉതിര്‍ക്കുന്നതിലും ബള്‍ഗേറിയയെ കടത്തിവെട്ടിയായിരുന്നു ഇംഗ്ലീഷ് കുതിപ്പ്.
മത്സരത്തിലെ ഏഴാം മിനുട്ടില്‍ തന്നെ റാഷ്‌ഫോര്‍ഡിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. തുടര്‍ന്ന് 20, 32 മിനുട്ടുകളില്‍ ബാര്‍ക്ലെയുടെ ഇരട്ടഗോള്‍ നേട്ടത്തില്‍ ഇംഗ്ലണ്ട് ലീഡ് മൂന്നാക്കി ഉയര്‍ത്തി. പിന്നീട് സ്റ്റെര്‍ലിങ്ങിന്റെ പ്രകടനമായിരുന്നു. ആദ്യ പകുതിയിലെ അധിക സമയത്തും രണ്ടാം പകുതിയിലെ 69ാം മിനുട്ടിലും ഗോള്‍നേടി താരം സ്റ്റേഡിയത്തിലെ ആരാധകരുടെ വായടപ്പിച്ചു.
ഒടുവില്‍ 85ാം മിനുട്ടില്‍ നായകന്‍ ഹാരി കെയ്ന്‍ കൂടി ഗോള്‍ സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് ആറാടി സ്റ്റേഡിയം വിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  2 days ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  2 days ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago