ശ്രീധരന്‍പിളളയ്ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളളയ്ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍. കോഴിക്കോട് യുവമോര്‍ച്ചയുടെ പരിപാടിക്കിടെയാണ് ശ്രീധരന്‍പിളള ഏറെ വിവാദമായ സുവര്‍ണാവസരം പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തെ തുടര്‍ന്നാണ് സന്നിധാനത്ത് സംഘര്‍ഷമുണ്ടായതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രഥയാത്രയിലൂടെ ശ്രീധരന്‍പിളള സമാധാന അന്തരീക്ഷം തകര്‍ക്കാനും ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്താനുമാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ ശബരിമല വിഷയം ബിജെപിക്ക് കിട്ടിയ സുവര്‍ണാവസരമെന്ന് പ്രസംഗിച്ച ശ്രീധരന് പിള്ളയ്ക്കെതിരെ കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 505(1)ബി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്കുന്ന തരത്തില്‍ സംസാരിച്ചതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരം കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."