HOME
DETAILS
MAL
സര്‍ക്കാര്‍ ആശുപത്രി പണരഹിത സംവിധാനത്തില്‍
backup
June 21 2017 | 20:06 PM
ജയ്പൂര്‍: ജാല്‍വാര്‍ ജില്ലയിലെ ചൗമേല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സംസ്ഥാനത്തെ ആദ്യത്തെ പണരഹിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുമാത്രമല്ല ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ചികിത്സക്ക് വരുന്ന ചെലവുകള്‍ക്കായി ആശുപത്രിയില്‍ അടക്കേണ്ടതായ പണം ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയാക്കിയത് കൂടുതല്‍ സൗകര്യപ്രദമായിട്ടുണ്ടെന്ന് ജാല്‍വാര്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സാജിദ് ഖാന് പറഞ്ഞു. ജില്ലയിലെ 15 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും 33 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്രയും പെട്ടെന്ന് പണരഹിത ഇടപാടുകള്‍ നടപ്പാക്കുന്ന സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."