പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍ വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം
ചെറുവത്തൂര്‍: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താന്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍ വിദ്യാലയങ്ങള്‍ക്ക് നിര്‍ദേശം. തൃശൂര്‍ കയ്പമംഗലം നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും അത് വിറ്റ് കിട്ടിയ തുക പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ മാതൃകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നത്. സ്‌കൂളുകളില്‍ നിന്നും വീടുകളില്‍ നിന്നും കുട്ടികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ എന്ന സംഘടനയാണ് ശേഖരിച്ചു സംസ്‌കരിക്കുക.
ഈ മാസം 15 നും 25നുമുള്ളില്‍ എല്ലാ വിദ്യാലയങ്ങളും കുപ്പികള്‍ ശേഖരിച്ചു സ്‌കൂള്‍ പരിസരത്ത് സൂക്ഷിക്കണം. വിദ്യാലയ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലായിരിക്കണം ഇതെന്ന് നിര്‍ദേശമുണ്ട്. 24ന് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വിദ്യാലയങ്ങളിലെത്തി വില നല്‍കി ഇവ ശേഖരിക്കും. ഈ തുക ദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."