HOME
DETAILS
MAL
കൊട്ടിയൂരില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി
backup
June 21 2017 | 22:06 PM
കൊട്ടിയൂര്‍: വൈശാഖ മഹോത്സവ നഗരിയില്‍ ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. ഹോട്ടലുകളിലും മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളിലും പരിശോധന നടത്തി. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി പിഴ ഈടാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കൊടുക്കുന്ന സാധനങ്ങള്‍ വൃത്തിയുള്ള സാഹചര്യത്തില്‍ പാകം ചെയ്യണമെന്ന് കര്‍ശന നിര്‍ദേശം നല്കി. ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ കാര്‍ഡ് നിര്‍ബന്ധമാക്കി. പരിശോധനക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.കെ സുധീഷ്കുമാര്‍, കെ.ജെ ബേബി, പ്രദീപന്, എസ്. ഷോം, ഇ.എ ബാബുരാജ്, എം മനോജ്, കെ.എം ഷാജി നേതൃത്വം നല്കി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ താല്‍ക്കാലികമായി നടത്തിയിരുന്ന ഹോട്ടല്‍ പൂട്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."