കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം: വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കളക്ടറുടെ നടപടി. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ സസ്‌പെന്‍ഡ് ചെയ്തു.
ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തഹസില്‍ദാരോടും വില്ലേജ് ഓഫിസറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കര്‍ഷകനായ തോമസ് ആത്മഹത്യ ചെയ്ത വില്ലേജ് ഓഫിസ് സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ട് കിട്ടിയശേഷം ശക്തമായ നടപടി എടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ഭൂമിയുടെ കരം ഇന്നുതന്നെ സ്വീകരിക്കും. നഷ്ടപരിഹാരം അടക്കമുളള ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകന്റെ ആത്മഹത്യ വളരെ ദു:ഖകരമായ സംഭവമാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും പ്രതികരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."