നബിദിനത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി: പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ വിശ്വാസി ഹൃദയങ്ങള്‍
കാസിം വള്ളിക്കുന്നത്ത്
കൊപ്പം: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനംകൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസം പിറന്നതോടെ മുസ്ലീംമതവിശ്വാസികള്‍ നബിദിനത്തിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. നബിദിനത്തിനോടനുബന്ധിച്ചു ഗ്രാമീണ നഗര മേഖലകളിലെ പള്ളികളിലും വീടുകളിലും രാത്രികാലങ്ങളില്‍ മൗലീദ് പാരായണങ്ങളും ബുര്‍ദസ്വലാത്ത് മജ്‌ലിസുകളും സംഘടിപ്പിക്കുന്നുണ്ട്. പള്ളികളും മദ്രസ്സകളും വര്‍ണ്ണ ലൈറ്റുകളാല്‍ അലങ്കരിച്ചും നബിദിനത്തിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന വിശ്വാസികള്‍ മഹല്ലുകളില്‍ റബീഉല്‍ അവ്വല്‍ 12 നോടനുബന്ധിച്ചു നബിദിന ഘോഷയാത്രകളും മീലാദ് റാലികളും സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും തകൃതിയിലാണ്. കാലങ്ങളായി നബിദിനത്തോടനുബന്ധിച്ചു നടക്കുന്ന മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളായ പ്രസംഗം ഗാനങ്ങള്‍ ദഫ് തുടങ്ങിയവയുടെ പരിശീലനങ്ങളും മദ്രസ്സകളില്‍ നടന്നു വരുന്നുണ്ട് . അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ജന്മദിനത്തോടനുബന്ധിച്ചു വരും ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നബിദിന റാലികള്‍ സംഘടിപ്പിക്കാന്‍ നിരവധി സംഘടനകളും കൂട്ടായ്മകളും ഒരുങ്ങുന്നുണ്ട്.
ഇതര മതസ്ഥരടക്കം ഭാഗമാകുന്ന നബിദിന റാലികള്‍ നാട്ടിന്‍ പുറങ്ങളിലെ മതമൈത്രിയുടെ നേര്‍ക്കാഴ്ചകള്‍ കൂടിയാവാറുണ്ട് . പൊട്ടച്ചിറ മുഹമ്മദലി അന്‍വരിയുടെ വസതിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്,! ട്രഷറര് സി.കെ. എം സ്വാദിഖ് മുസ്ലിയാര്‍, സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയലക്കിടി, ഏലാകുളം ബാപ്പു മുസ്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഫാത്തിമ അബ്ദുല്ല ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, അഷ്‌റഫ് അന്‍വരി പൈങ്കണ്ണിയൂര്‍, ടി.കെ മുഹമ്മദ്കുട്ടി ഫൈസി, സി. മുഹമ്മദ് മുസ്ലിയാര്‍, സി. എ.എം.എ കരീം, മരക്കാര്‍ മാരായമംഗലം, കെ. അബൂബക്കര്, മാനു മുസ്‌ലിയാര്‍ വല്ലപ്പുഴ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."