ആര്‍ക്കും ഉപകാരമില്ലാതെ താലൂക്ക് ആശുപത്രിയിലെ ഇരിപ്പിടങ്ങള്‍
കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രി മുറ്റത്തു വിശ്രമിക്കാനായി നിര്‍മിച്ച ഇരിപ്പിടങ്ങള്‍ രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഉപകാരപ്പെടുന്നില്ല. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഇരിപ്പിടങ്ങളാണു മേല്‍ക്കൂര നിര്‍മാണത്തിലെ അപാകത കാരണം ഉപകാരപ്പെടാതെ പോകുന്നത്.കോണ്‍ക്രീറ്റില്‍ നിര്‍മിച്ച് ടൈല്‍ പാകിയ ഇരിപ്പിടങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. മലയോര മേഖലയിലെ ഏഴു പഞ്ചായത്തുകളില്‍ നിന്നായി ദിവസേന ആയിരത്തോളം രോഗികളെത്തുന്ന ആശുപത്രിയില്‍ ഒ.പിക്കു മുന്നിലും ഫാര്‍മസിക്കു മുന്നിലുമായി രോഗികള്‍ക്കു മണിക്കൂറുകളോളം ഒരേ നില്പ്പുനില്ക്കേണ്ട അവസ്ഥയിലാണിത്.രോഗികളും കൂടെയുള്ളവരും അനുഭവിക്കുന്ന ദുരവസ്ഥ കണ്ട് ആശുപത്രി ജീവനക്കാര്‍ പഴയ കസേരകള്‍ മുറ്റത്തു നിരത്തിയിടാറാണിപ്പോള്. ഒ.പി ടിക്കറ്റ് എടുക്കുന്നതു മുതല്‍ പരിശോധന കഴിയുംവരെ മണിക്കൂറുകളോളം ഒരേ നില്പു നില്ക്കുന്ന രോഗികള്‍ ഇവിടെ സ്ഥിരം കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."