ഇ.വി.എമ്മില്‍ അട്ടിമറി നടത്താന്‍ സാധിക്കും; ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് ദിഗ് വിജയ് സിങ്
ഭോപ്പാല്‍: ഇ.വി.എമ്മില്‍ അട്ടിമറി നടത്താന്‍ സാധിക്കുമെന്നും ഇതിന് ബദല്‍ മാര്‍ഗം കണ്ടെത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഇ.വി.എമ്മും ബാലറ്റ് പേപ്പറും സംയോജിപ്പിച്ചുള്ള ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു.
ഇന്നലെ നടന്ന ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇ.വി.എം വിവിപാറ്റ് മെഷീനുകളില്‍ അട്ടിമറി നടത്താമെന്ന് വ്യക്തമായിരിക്കുന്നു. ഇതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും നല്ല ബോധ്യമുണ്ട്. എന്നാല്‍ അവര്‍ ഇപ്പോഴും നിശബ്ദരായി തുടരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇ.വി.എം ഉപയോഗിക്കണമെന്ന് ഇപ്പോഴും നിര്‍ദേശിക്കുന്നുണ്ടെങ്കില്‍ അവരോട് ഒരു അഭ്യര്‍ഥന. ബാലറ്റ് യൂനിറ്റിലെ ബട്ടന്‍ അമര്‍ത്തിയതിന് ശേഷം 7 സെക്കന്‍ഡിനുള്ളില്‍ സ്‌ക്രീനില്‍ കാണിക്കുന്ന ചിത്രം (വോട്ട് ചെയ്ത ചിഹ്നം) വോട്ടര്‍ക്ക് പ്രിന്റായി കൈയില്‍ ലഭിക്കുന്ന ഒരു സംവിധാനം ഒരുക്കണം. അത് ബാലറ്റ് ബോക്‌സില്‍ അവര്‍ക്ക് തന്നെ നേരിട്ട് നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കണം-ദിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.
വോട്ടര്‍ തന്നെയാണ് നേരിട്ട് വോട്ട് ബാലറ്റ് ബോക്‌സില്‍ ഇടുന്നതെങ്കില്‍ വോട്ടര്‍ക്കോ സ്ഥാനാര്‍ഥിക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പിന്നീട് അതിന് മുകളില്‍ ഒരു പരാതിയും ഉയര്‍ത്താന്‍ കഴിയില്ല. വലിയ ഒരു സമയം ഇതിന് നഷ്ടമാകുകയും ഇല്ല. അതിനാല്‍ തന്നെ ഇത് വിശ്വസനീയമായ ഒരു സംവിധാനമായിരിക്കുമെന്നും സിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."